കന്നഡ ഭാഷ പരിപോഷിപ്പിക്കാനുള്ള പ്രചാരണവുമായി നമ്മ മെട്രോയും

ബെംഗളൂരു: കന്നഡ ഭാഷ പരിപോഷിപ്പിക്കാനുള്ള പ്രചാരണവുമായി നമ്മ മെട്രോയും. 10 ദിവസത്തെ പ്രചാരണ പരിപാടിക്ക് ഇന്നലെ എംജി റോഡ് മെട്രോ ആർട് ഗാലറിയിൽ തുടക്കമായി. കന്നഡ ഗൊത്തില്ല ഡോട്ട് കോം എന്ന സംഘടനയുമായി ചേർന്നാണു കന്നഡ ഭാഷ പഠിക്കാനുള്ള അവസരം ബിഎംആർസിഎൽ ഒരുക്കുന്നത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഇഗ്‌നൈറ്റ് സ്കൂൾ ഓഫ് പാഷന്റെ നേതൃത്വത്തിൽ ചിത്ര, ഫോട്ടോ പ്രദർശനം രംഗോലി മെട്രോ ആർട് ഗാലറിയിൽ ആരംഭിച്ചു. മാസങ്ങൾക്കു മുൻപ് മെട്രോ സ്റ്റേഷനുകളിൽ ഹിന്ദി സ്ഥലനാമ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണു കന്നഡ ഭാഷാ അനുകൂല സംഘടനകളിൽ നിന്ന് ഉയർന്നത്. ബോർഡുകൾ ബിഎംആർസിഎൽ നീക്കിയതോടെയാണ് പ്രതിഷേധത്തിന് അയവുണ്ടായത്. കർണാടകയുടെ തനതു കലാരൂപങ്ങളും വിവിധ ദിവസങ്ങളിലായി അരങ്ങേറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts