ബെംഗളൂരു : തിങ്കളാഴ്ച മുതൽ ദക്ഷിണ
പശ്ചിമറെയിൽവേ മറ്റ് സംസ്ഥാനങ്ങളിലേക്കു 16 തീവണ്ടി സർവീസ് നടത്തും
ആദ്യഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലേക്കാണ് തീവണ്ടികൾ പ്രഖ്യാപിച്ചിരുന്നത്.
രണ്ടാം ഘട്ടത്തിൽ എട്ടെണ്ണം കൂടി ചേർത്തെങ്കിലും ഇവയിലൊന്നുപോലും കേരളത്തിലേക്കില്ല.
തമിഴ്നാട് വഴി റോഡ് ഗതാഗതവും കർണാടക തടഞ്ഞതോടെ ഇനി മലയാളികളുടെ പ്രധാന ആശ്രയം സ്വകാര്യ വാഹനങ്ങളും സംഘടനകൾ നടത്തുന്ന ബസ് സർവ്വീസുകളും വിമാന സർവീസുകളും മാത്രമാണ്.
പല സ്വകാര്യ സർവ്വീസുകളും ഈടാക്കുന്നത് കൊള്ള നിരക്ക് ആണെന്നും പരാതിയുണ്ട്.
ഇതു വരെ പ്രഖ്യാപിച്ച തീവണ്ടികൾ ഇവയാണ് :
- മുംബൈ -ബംഗളുരു(01301- 02)
- യശ്വന്ത്പുര-ഹൗറ (02245-46)
- മുംബൈ-ഗദക് (01139-40)
- ബെംഗളൂരു-ഹുബ്ബള്ളി(02079- 80)
- ഹുബ്ബള്ളി-നിസാമുദ്ദീൻ(02779-80)
- യശ്വന്ത്പുര-നിസാമുദ്ദീൻ(2629-30)
- ബംഗളൂരു-ദാനാപൂർ(02295-96)
- യശ്വന്ത്പുര-ശിവമൊഗ്ഗ ടൗൺ (02089-90)