ഹൊങ്ങസാന്ദ്രയിലെ രോഗബാധിതനായ ബീഹാർ സ്വദേശിക്ക് രഹസ്യ ചികിത്സ നൽകി;അന്വേഷിക്കാൻ വന്ന അധികൃതരെ തടഞ്ഞു നിർത്തി അക്രമിച്ചു; ക്ലിനിക്ക് പൂട്ടിച്ച് ആരോഗ്യ വകുപ്പ്.

ബെംഗളൂരു : രോഗബാധിതനായ ബിഹാർ സ്വദേശിക്ക് പ്രാഥമിക ചികിത്സ നൽകിയ വേണു ഹെൽത്ത് കെയർ സെൻറർ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.

അതിനൊപ്പം ഇവിടുത്തെ ഡോക്ടറെയും 4 നഴ്സുമാരെയും ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു.

ഈ മാസം 18 ന് ഇവിടെ പ്രവേശിപ്പിച്ച ഇയാൾക്ക് ഒരു ദിവസം കിടത്തി ചികിത്സ നൽകിയിട്ടും ആരോഗ്യവകുപ്പിനെ വിവരമറിയിക്കാത്തതിനെ തുടർന്നാണ് ഈ നടപടി.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

അരമണിക്കൂർ കിടത്തി ട്രിപ്പ് നൽകിയശേഷം ജയദേവ ആശുപത്രിയിലേക്ക് റഫർ ചെയ്തു എന്നാണ് ക്ലിനിക്കിന് വാദം.

അധികൃതർക്ക് മുന്നിൽ ആശുപത്രിയുടെ വാതിലടച്ച് തടസ്സമുണ്ടാക്കിയ ഡോക്ടർ ഇവരുടെ മേൽ ജനാലയിലൂടെ അണുനാശിനി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

തുടർന്ന് പോലീസ് വാതിൽ ചവിട്ടിത്തുറന്നാണ് ഡോക്ടർമാരെയും നഴ്സുമാരെയും ക്വാറൻ്റൈനിൽ ആക്കിയത്.

ക്ലിനിക്കിന് എതിരെ നിയമ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts