‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാനു വേണ്ടി ഒഴിച്ചിടും

മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന  ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്. ആദിപുരുഷ് ടീം എല്ലാ തിയേറ്ററുകളിലും ഹനുമാന് ഇരിപ്പിടം ഒരുക്കുന്നുവെന്ന് ട്രേഡ് അനലിസ്റ്റ് എബി ജോര്‍ജ് ട്വീറ്റ് ചെയ്തു. 500 കോടി മുതല്‍ മുടക്കിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts