ബെംഗളൂരു: കോവിഡ് പ്രശ്നം എല്ലാ സംസ്ഥാനങ്ങളേയും ബുദ്ധിമുട്ടിച്ചിരിക്കുകയാണ്, ആദ്യഘട്ടത്തിൽ വളരെ കുറച്ച് രോഗികൾ മാത്രമുണ്ടായിരുന്ന തമിഴ് നാട്ടിൽ പെട്ടെന്നാണ് രോഗികളുടെ എണ്ണം കൂടിയത്.
തമിഴ്നാട് പോലീസും ജാഗ്രതയിലാണ് അതിർത്തികളിൽ കർശ്ശന പരിശോധന നടത്തുന്നുണ്ട്.
എന്നാൽ ഇന്നലെ അതിർത്തി മാറി പരിശോധനയ്ക്കിറങ്ങി കർണാടക ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്ത് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥൻ കുടങ്ങി.
കർണാടക-തമിഴ് നാട് അതിർത്തിയിലെ അത്തിബെലെ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്.
ಇಂದು #ಬೆಂಗಳೂರಿನ ಸಿಟಿ ರೌಂಡ್ಸ ನಡೆಸಿ ಹಲವು ಪ್ರದೇಶಗಳಿಗೆ ಭೇಟಿ ನೀಡಿ ಪರಿಶೀಲನೆ ನಡೆಸಲಾಯಿತು. ಈ ಸಂದರ್ಭದಲ್ಲಿ ಹೊಸೂರು ಗಡಿ ಭಾಗದಲ್ಲಿ ತಮಿಳುನಾಡಿನ ಪೋಲಿಸರು ಕರ್ನಾಟಕದ ಗಡಿಯ ಒಳ ಭಾಗದಲ್ಲಿ ಬ್ಯಾರಿಕೇಡ್ ಹಾಕಿದ್ದನ್ನು ಗಮನಿಸಿ ತಕ್ಷಣ ಅದನ್ನು ತೆರೆವುಗೊಳಿಸುವಂತೆ ಬೆಂಗಳೂರು ಗ್ರಾಮಾಂತರ ಎಸ್.ಪಿ ಅವರಿಗೆ ಕರೆ ಮಾಡಿ ಸೂಚಿಸಲಾಯಿತು. pic.twitter.com/N3miZbXOiu
— Basavaraj S Bommai (@BSBommai) April 9, 2020
കർണാടകയിൽ വിവിധ ചെക്ക് പോസ്റ്റുകളിൽ ലോക്ക് ഡൗൺ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തുകയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.
എന്നാൽ അതിർത്തി കടന്നെത്തിയ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥൻ മന്ത്രിയുടെ കാർ തടഞ്ഞ് ചോദ്യം ചെയ്തു.
ഐഡന്റിറ്റി കാർഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്.
മന്ത്രി ഉടൻ തന്നെ ബെംഗളൂരു റൂറൽ എസ്പിയെ ബന്ധപ്പെട്ടു.
അതിർത്തികടന്നുള്ള പരിശോധനയെക്കുറിച്ച് അന്വേഷിച്ചു. അതിർത്തിയിൽ കർണാടക പൊലീസിനെ വിന്യസിക്കാനും തമിഴ്നാട് പൊലീസിനോട് പിന്മാറാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.
അതിർത്തി കടന്ന് തമിഴ്നാട് സ്ഥാപിച്ച ബാരിക്കേഡുകളും പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.
അതേസമയം തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ അതിർത്തി കടന്ന് പരിശോധന നടത്തിയെന്നാണ് വിവരം.
തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.