കേരള സമാജം ഇടപെട്ടു;കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കാമെന്ന് സർക്കാറിൻ്റെ ഉറപ്പ്.

ബെംഗളൂരു : കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന ബെംഗളൂരുവിൽ താമസ സൗകര്യം ഇല്ലാത്ത ആളുകൾക്ക് വേണ്ടി സർക്കാർ സൗജനൃ താമസ സൗകര്യം ഏർപെടുത്താമെന്നു ഉറപ്പ് നൽകി.

കേരള സമാജം ജനറൽ സെക്രട്ടറി ശ്രീ റെജി കുമാർ ,ശ്രീ ജയ്ജോ ജോസഫ് എന്നിവർ ചേർന്ന്  ഇന്നലെ ശ്രീ പി സി മോഹനൻ എം പി, ബെംഗളൂരു മേയർ ശ്രീ ഗൗതം കുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

മലയാളികളായ രോഗികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നടത്തിയ ചർച്ചയുടെ ഫലമായി ഈ ലോക്ക് ഡൌൺ തീരുന്നതുവരെ അവർക്കുവേണ്ട താമസ സൗകര്യം ബി ബി എം പി സൗജന്യമായി ഒരുക്കാമെന്നു സമ്മതിച്ചത്.

ഇനി ഏതെങ്കിലും മലയാളികളായ കോവിഡ് നെഗറ്റീവ് രോഗികൾ ക്വാറന്റൈൻ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുക ആണെങ്കിൽ അവർക്കു വേണ്ട സൗകര്യം ബി.ബി.എം.പി യുമായി സംസാരിച്ചു ഒരുക്കാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സമാജം ജനറൽ സെക്രട്ടറി ശ്രീ റെജി കുമാർ അറിയിച്ചു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

+9198452 22688, +9198450 15527

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts