ബെംഗളൂരു : നഗരത്തിൽ 3 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്നലെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് ശേഷം നഗരത്തിലെ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിൽ ചികിൽസയിൽ കഴിയുന്ന ആളുടെ ഭാര്യക്കും മകൾക്കും സഹപ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സഹപ്രവര്‍ത്തകന്‍ ഇയാളുടെ കൂടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഇവിടെ കൂടെ ജോലി ചെയ്യുകയും ചെയ്തതായാണ് അറിവ്. ഇവർ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് അമേരിക്ക സന്ദർശിച്ചതിന് ശേഷം തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക്…
Read MoreMonth: March 2020
നഗരത്തിൽ തൻ്റെ കാറിടിച്ച് മരിച്ച മധ്യവയസ്കൻ്റെ മൃതദേഹം കേരളത്തിൽ ഉപേക്ഷിച്ച് ടെക്കി;സി.സി.ടി.വി ദൃശ്യങ്ങളിലെ തുമ്പു പിടിച്ച് ബെംഗളൂരുവിലെത്തി പ്രതിയെ പൊക്കി കേരള പോലീസ്.
ബെംഗളുരു: വടക്കഞ്ചേരി പന്നിയങ്കരയിലെ അജ്ഞാത മൃതദേഹം കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചയാളുടേത്. സംഭവത്തിൽ കാറുടമ അറസ്റ്റിൽ. പന്നിയങ്കര ദേശീയപാതയ്ക്കു സമീപം ചൂരക്കോട്ടുകുളമ്പിലാണ് വ്യാഴാഴ്ച രാവിലെ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്. കർണ്ണാടക യിൽ അനേക്കലിന് സമീപം മുദ്ധനായിക്കൻഹള്ളി വെങ്കിടേശമപ്പ (67) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കർണ്ണാടക ആനേക്കൽ ബേഗഡ ദേ നഹള്ളിയിൽ അങ്കൻമിത (37) നെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കൻമിത്ര ഓടിച്ച കാറിടിച്ചാണ് വെങ്കിടേശമപ്പ മരണപ്പെട്ടത്. ഇതേ കാറിൽ മൃതദേഹം കയറ്റി ഒറ്റയ്ക്ക് കാറോടിച്ച് പന്നിയങ്കരയ്ക്ക് സമീപം തള്ളുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.30 ന്…
Read Moreവ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക പങ്കുവക്കാതിരിക്കുക, കർണാടക കോവിഡ്- 19 ഒറ്റനോട്ടത്തിൽ……
ബെംഗളൂരു : വ്യാജ സന്ദേശങ്ങൾ പങ്കുവക്കുന്നത് അത് ചെയ്യുന്ന ആൾക്കെതിരെ നിയമനടപടികൾ എടുക്കുന്നതിന് ,കാരണമാകും. കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക, ഏത് സന്ദേശവും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക. കർണാടകയിലെ കോവിഡ് -19 ബാധ ഒറ്റനോട്ടത്തിൽ (10.03.20 രാവിലെ) ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു 09.03.20 വൈകുന്നേരം 6 മണിക്ക്. വിവിധ ആശുപത്രികളിലെ പ്രത്യേക വാർഡുകളിൽ നിരീക്ഷണത്തിലുള്ളവർ-12 വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലുള്ളവർ -700 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവർ -282 രക്തസാംപിളുകൾ ശേഖരിച്ചത് 432 പേരുടേത്. ഇതിൽ…
Read Moreഅറസ്റ്റിലായ ജീവനക്കാരെ പിരിച്ച് വിട്ട് ഇൻഫോസിസ്.
ബെംഗളൂരു : നികുതി റീഫണ്ട് വേഗത്തിൽ ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു കോഴ വാങ്ങിയതിന് അറസ്റ്റിലായ മൂന്ന് ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടു. ആദായ നികുതി വകുപ്പ് സെൻട്രലൈസ്ഡ് പ്രോസസിംഗ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രേണുകാ കാന്ത കല്യാൺ കുമാർ (26), ദേവേശ്വർ റെഡ്ഡി (28) പ്രകാശ് (26)എന്നിവർക്കെതിരെയാണ് നടപടി. സാധാരണ രണ്ടുമാസംകൊണ്ട് ലഭിക്കുന്ന നികുതി റീഫണ്ട് ഏഴു ദിവസംകൊണ്ട് ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി സ്ഥാപനങ്ങളിൽനിന്ന് 15 ലക്ഷത്തോളം രൂപ കമ്മീഷൻ ഇവർകൈപ്പറ്റിയിരുന്നു. ആദായനികുതി വകുപ്പിലെ പരാതിയെതുടർന്ന് ഇലക്ട്രോണിക് സിറ്റി പോലീസ് ഇവരെ അറസ്റ്റ്…
Read Moreരാജ്യത്തെ ഏറ്റവും”ഫിറ്റായ”നഗരം,അത് നമ്മ ബെംഗളൂരു തന്നെ.
ബെംഗളൂരു : രാജ്യത്തെ ആരോഗ്യ -സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ ബെംഗളൂരു നിവാസികൾ എന്ന് സർവ്വേ. പാർക്കുകളിലേ ജിംനേഷ്യത്തിലെ വർക്കൗട്ട് ,സൈക്ലിംഗ്, സുംബാ, യോഗ തുടങ്ങി പല വഴികളായി ഏറ്റവുമധികം കലോറി പുറന്തള്ളുന്നത് ഈ നഗരമാണ്. ഹെൽത്തി ഫൈ മീ ഫിറ്റ്നസ് ആപ്പ് നടത്തിയ സർവ്വേയിൽ കണ്ടെത്തൽ ആണ് ഇത്. ഗാസിയബാദ് പൂനെ. മുംബൈ. ഡെറാഡൂൺ, കൊൽക്കത്ത നഗരങ്ങളാണ് പിന്നിൽ. ബി ബി എം പിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഒട്ടേറെ പാർക്കുകളിൽ ഏർപ്പെടുത്തിയ ജിംനേഷ്യം ഭേദമില്ലാതെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നുണ്ട്. വാടക സൈക്കിളുകൾ നഗരത്തിൽ…
Read Moreനഗരത്തിലെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു.
ബെംഗളൂരു : കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു നഗര – ഗ്രാമ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അനിശ്ചിതകാലത്തേക്ക് അവധി നൽകിയതായി പ്രൈമറി ,സെക്കൻ്ററി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സുധാകർ അറിയിച്ചു. 5 ക്ലാസുവരെ ഉള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂൾ ഇല്ല. സംസ്ഥാന ആരോഗ്യ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെയുടെ ഉപദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ ആണ് ഈ തീരുമാനം. ഇന്നലെ തന്നെ എൽ.കെ.ജി., യുകെ ജിക്ക് അവധി പ്രഖ്യാപിച്ചിരുന്നു. All primary classes in BBMP…
Read Moreകർണാടകയിൽ ആദ്യത്തെ”കോവിഡ്-19″പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
ബെംഗളൂരു : കർണാടകയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയടക്കം ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 40കാരൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (RGICD) ചികിൽസയിലാണ് എന്നാണ് വാർത്തകൾ. രോഗിയുടെ ഭാര്യയും മകളും സഹപ്രവർത്തകരുടെയും ടെസ്റ്റ് ഫലം ഇനിയും പുറത്ത് വന്നിട്ടില്ല. A 40-year-old man who returned from US has been found positive for Covid-19 in Bengaluru. That’s the first case of…
Read Moreഫുട്ബാൾ ടൂർണമെൻ്റ് നടത്തി.
ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെഗളൂരു സംഘടിപ്പിച്ച ഫുട്ബോൾ ടുർണമെന്റ് ഫെബ്രുവരി 29 മാർച്ച് 1 തീയതികളിൽ വൈറ്റ്ഫീൽഡ് യുണൈറ്റഡിൽ വച്ച് വിജയകരമായി നടന്നു. 180 പൂർവ്വവിദ്യാർത്ഥികള് പങ്കെടുത്ത ടൂർണമെന്റിൽ 20 ടീമുകൾ ഉണ്ടായിരുന്നു. തിരുപ്പൂര്‍ അവിനാശിയ്ക്ക് സമീപം നടന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തിൽ മരണപ്പെട്ട സനൂപ് ഉൾപ്പെട്ട ടി കെ എം അലുമിനി ജേതാക്കളായി. ഈ വിജയം സനൂപിനായി സമർപ്പിച്ചു. ഫുട്ബോൾ ടുർണമെൻ്റി്റിന് മുന്നോടിയായി സനൂപിനും അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെയും ആത്മാവിന് നിത്യശാന്തി നേർന്നു. വാർത്ത നൽകിയത് : Arjun Sundaresan…
Read Moreസൂക്ഷിക്കുക….കൊറോണ ഭീതിക്ക് പിന്നാലെ നഗരത്തിൽ കോളറ പടർന്നു പിടിക്കുന്നു;ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തുക.
ബെംഗളുരു : കൊറോണ രീതിക്ക് പിന്നാലെ നഗരത്തിൽ ജലത്തിലൂടെ പകരുന്ന സാംക്രമിക രോഗമായ കോളറ പടർന്ന് പിടിക്കുന്നു. നഗരത്തിൽ കോളറ വ്യാപിക്കുന്നതു ശുദ്ധജല വിതരണ ശ്യംഖലയിൽ മലിനജലം കൂടിക്കലർന്നിട്ടെന്നു സംശയം. സർജാപുര, മഹാദേവപുര, ബൊമ്മനഹള്ളി, ബാഗളൂർ ലേ ഔട്ട്, കോറമംഗല, എച്ച്എസ് ആർ ലേ ഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലേ ക്കു പൈപ്പ് വഴിയുള്ള ശുദ്ധജ ല വിതരണം നിർത്തിവയ്ക്കാൻ ബിബിഎംപി നിർദേശം നൽകി. കോളറയുടെ ഉറവിടം കണ്ടിത്തും വരെ ഈ മേഖലകളിൽ ടാങ്കർ ജലം എത്തിക്കാനാണ് ബിഡബ്ലുഎസ്എബിക്കു (ബെംഗളുരു വാട്ടർ സപ്പെ ആൻഡ്…
Read Moreബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളിയെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു : മലപ്പുറം പുത്തൂർ പളളിക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് (51) ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബസ്സിൽവെച്ച് മരണപെട്ടു. ഇന്നലെ രാത്രി കോഴിക്കോട്നിന്നും ബെംഗളൂരുവിലേക്ക് വരുന്ന ഒരു സ്വകാര്യ ബസ്സിൽവെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സ്ലീപ്പർകോച്ച് ബസിൻ്റെ ബർത്തിലായിരുന്നതിനാൽ മരണവിവരം മറ്റുളള യാത്രക്കാർ അറിയാൻ വൈകുകയായിരുന്നു. കാലത്ത് ഇദ്ധേഹം ഉണരാത്തത് ശ്രദ്ധയിൽപെട്ട ബസ്സ് ജീവനക്കാർ മരണവിവരം ബെംഗളൂരു കെ എം സി സിയെ അറിയിക്കുകയായിരുന്നു. പ്രവർത്തകർ സ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തുവരുന്നുണ്ട് മൃതദേഹം ഇപ്പോൾ വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More