ബെംഗളൂരു : കർണാടകയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയടക്കം ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 40കാരൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (RGICD) ചികിൽസയിലാണ് എന്നാണ് വാർത്തകൾ.
രോഗിയുടെ ഭാര്യയും മകളും സഹപ്രവർത്തകരുടെയും ടെസ്റ്റ് ഫലം ഇനിയും പുറത്ത് വന്നിട്ടില്ല.
A 40-year-old man who returned from US has been found positive for Covid-19 in Bengaluru. That’s the first case of Covid-19 in Karnataka. #CoronaAlert #CautionYesPanicNo
— TOI Bengaluru (@TOIBengaluru) March 9, 2020
The man is currently undergoing treatment at RGICD. His wife and daughter and a colleague also have been admitted and their test reports are pending. #CoronaVirus #CautionYesPanicNo
— TOI Bengaluru (@TOIBengaluru) March 9, 2020
ദുബായിൽ പോയി ബെംഗളൂരു വഴി ഹൈദരാബാദിലെത്തിയ ടെക്കിക്ക് കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധയുടെ ഫലം പോസിറ്റീവ് ആയിരുന്നു.
എന്നാൽ ഇന്നുവരെ കർണാടകയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.