വയസ്സായ മാതാപിതാക്കളെ കൊച്ചു മകന്‍റെ വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ പാലക്കാട് നിന്നും ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത് ഹെലികോപ്ടറില്‍ !

ബെംഗളൂരു : പേര മകന്‍റെ വിവാഹം നഗരത്തില്‍, വയസ്സായ മുത്തശ്ശനും മുത്തശ്ശിയും നാട്ടില്‍ പാലക്കാട്‌ കല്‍പ്പാത്തിയില്‍,എങ്ങിനെ അവരെ നഗരത്തില്‍ എത്തിക്കാം ?

90 വയസു കടന്ന അച്ഛനെയും 85 വയസ്സുള്ള അമ്മയെയും വാഹനങ്ങളില്‍ കൊണ്ടുവരുന്നത് അവര്‍ക്ക് കൂടുതല്‍ യാത്ര ക്ഷീണം ഉണ്ടാക്കും കൊറോണ രോഗ ഭീതി വേറെയും ,ഏകദേശം 7 മണിക്കൂര്‍ യാത്രയും ഉണ്ട്,മകനും നഗരത്തിലെ ടെക്സ്റ്റയില്‍ വ്യവസായിയുമായ കെ.എല്‍.വി.നാരായണ അച്ഛനെയും അമ്മയെയും സ്വന്തം മകന്റെ കല്യാണത്തിന് കൊണ്ടുവന്നത് ഹെലികോപ്ടറില്‍.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

പാലക്കാട്‌ നഗരത്തിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വന്നിറങ്ങിയ ഹെലികോപ്ടര്‍ മുത്തശ്ശനായ ലക്ഷ്മി നാരായണനെയും മുത്തശ്ശിയായ സരസ്വതിയും കൊണ്ട് യാത്ര തുടങ്ങി.

ഏകദേശം ഒരു ലക്ഷം രൂപയാണ് ബെംഗളൂരു ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ സര്‍വീസ് ഹെലികോപ്ടര്‍ ന് ഈടാക്കുന്നത്,ഒന്നര മണിക്കൂറില്‍ അവര്‍ നഗരത്തില്‍ എത്തി.

തിങ്കളാഴ്ച ഡോ: സന്തോഷിന്റെ വിവാഹത്തിന് ശേഷം തിരിച്ചു ഹെലികോപ്ടറില്‍ തന്നെ യാത്ര തിരിക്കും.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts