നഗരത്തിൽ തൻ്റെ കാറിടിച്ച് മരിച്ച മധ്യവയസ്കൻ്റെ മൃതദേഹം കേരളത്തിൽ ഉപേക്ഷിച്ച് ടെക്കി;സി.സി.ടി.വി ദൃശ്യങ്ങളിലെ തുമ്പു പിടിച്ച് ബെംഗളൂരുവിലെത്തി പ്രതിയെ പൊക്കി കേരള പോലീസ്.

ബെംഗളുരു: വടക്കഞ്ചേരി പന്നിയങ്കരയിലെ അജ്ഞാത മൃതദേഹം കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചയാളുടേത്.

സംഭവത്തിൽ കാറുടമ അറസ്റ്റിൽ. പന്നിയങ്കര ദേശീയപാതയ്ക്കു സമീപം ചൂരക്കോട്ടുകുളമ്പിലാണ് വ്യാഴാഴ്ച രാവിലെ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്.

കർണ്ണാടക യിൽ അനേക്കലിന് സമീപം  മുദ്ധനായിക്കൻഹള്ളി വെങ്കിടേശമപ്പ (67) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കർണ്ണാടക ആനേക്കൽ ബേഗഡ ദേ നഹള്ളിയിൽ അങ്കൻമിത (37) നെ പോലീസ് അറസ്റ്റ് ചെയ്തു.

അങ്കൻമിത്ര ഓടിച്ച കാറിടിച്ചാണ് വെങ്കിടേശമപ്പ മരണപ്പെട്ടത്. ഇതേ കാറിൽ മൃതദേഹം കയറ്റി ഒറ്റയ്ക്ക് കാറോടിച്ച് പന്നിയങ്കരയ്ക്ക് സമീപം തള്ളുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.30 ന് കർ
ണ്ണാടകയിലെ സുലബലേ പോലീസ് സ്റ്റേഷൻ പരിധിയിലെ തിമ്മസാന്ദ്ര എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്. ബംഗളുരു ദേവനഹള്ളിയിലെ മൾട്ടി നാഷണൽ കമ്പനിയായ ഷെൽ ഇന്ത്യൻ മാർക്കറ്റിങ്പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ഗ്ലോബൽ ഒപ്റ്റിമൈസേഷൻ എൻജിനീയറായ അങ്കൻമിത്ര കാറിൽ ഓഫീസിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്നവെങ്കിടേശമപ്പയെ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരുടെ സഹായത്താൽ കാറിൽ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടെ വെങ്കിടേശമപ്പ മരിച്ചു എന്ന്മനസിലാക്കിയതിനാൽ മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു.

കാറിന്റെപുറകിലെ സീറ്റിൽ ഇരുത്തിയ നിലയിൽ കൊണ്ടുവന്ന മൃതദേഹം പതിനേഴ് മണിക്കുറോളം സമയമെടുത്താണ് അഞ്ഞൂറ് കിലോ
മീറ്ററോളം യാത്ര ചെയ്ത് പന്നിയങ്കര ചൂരക്കോട്ട് കുളമ്പിൽ ഉപേക്ഷിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഇയാൾ കേരളത്തിലെത്തിയത്.

ദേശീയപാതയിലൂടെ പട്ടിക്കാട് ചുവന്ന മണ്ണ് വരെ പോയശേഷം തിരിച്ച് വന്നാണ് മൃതദേഹം ഉപേക്ഷിച്ചത്.

പന്നിയങ്കര ദേശീയപാതയിൽ നിന്നും രാത്രി ചുരക്കോട്ട് കുളമ്പിലേക്ക് കാർ പോകുന്നത് സിസിടിവി ദൃശ്യ
ങ്ങളിൽ തെളിഞ്ഞതാണ് വഴിത്തിരിവായത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രേ
ഖകൾ പ്രകാരം നടത്തിയഅന്വേഷണത്തിലാണ് മരിച്ചയാൾ വെങ്കിടേശമപ്പയാണെന്ന്
തിരിച്ചറിഞ്ഞത്.

വിവാഹദല്ലാളായ ഇയാൾ ഇടയ്ക്ക് പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് വരാറുള്ളു എന്നതിനാൽ ബന്ധുക്കൾ പരാതി നൽകിയിരുന്നില്ല. വെങ്കിടേശമപ്പയുടെ വീടും അപകടം നടന്ന സ്ഥലവും തമ്മിൽ മുപ്പത്തഞ്ച് കിലോമീറ്ററോളം ദൂരമുണ്ട്.

വെങ്കിടേശമപ്പയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

പ്രതി അങ്കൻ മിത്രയുമായി പോലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തും മറ്റും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജറാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.ആലത്തൂർ ഡിവൈ.എസ്.പി: കെ.എം. ദേവസ്യ, വടക്കഞ്ചേരി ഇൻസ്പെക്ടർ ബി. സന്തോഷ്, എ
സ്.ഐ മാരായ എ. അജീഷ്, ഉല്ലാസ്, എ.എസ്.ഐ പി.പി. ഉണ്ണികൃഷണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി. കലാധരൻ, എം. ബാബു, രാംദാസ്, ഡേ
വിഡ്, രഞ്ജിനി, ഡിവൈ.എസ്.പിയുടെ പ്ര
ത്യേക അന്വേഷണസംഘത്തിൽപ്പെട്ട റഹീംമുത്തു, കെ.ആർ. കൃഷ്ണദാസ്, യൂ. സൂരജ്ബാബു, കെ. ദിലീപ്, ബി. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us