പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാകി മുംബൈ ഇന്ത്യന്‍സ്: പഞ്ചാബിനെതിരെ മൂന്ന്‍ റണ്‍സിന്റെ നാടകീയ ജയം

വാങ്കടെ : ആവേശം അല തല്ലിയ മത്സരത്തില്‍ പഞ്ചാബിനെ മൂന്നു റണ്‍സിന് തകര്‍ത്ത് മുംബൈ ജയം പിടിച്ചു വാങ്ങി …ഇതോടെ അവരുടെ പ്ലേ ഓഫിലേക്ക് ഉള്ള പ്രതീക്ഷകള്‍ ഇരട്ടിയായി ..ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇരുപതോവറില്‍ 8 വിക്കറ്റിനു 186 റണ്‍സ് സ്വന്തമാക്കി …മറുപടി ബാറ്റിംഗില്‍ അഞ്ചു വിക്കറ്റിനു 183 റണ്‍സ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ ..ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച പഞ്ചാബിലെ കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്തിയത് ജസ്പ്രിത് ബൂംറയുടെ മനോഹര ബൌളിംഗ് പ്രകടനമായിരുന്നു ….
 
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി കീറോണ്‍ പൊള്ളാര്‍ട് അര്‍ദ്ധ സെഞ്ചുറി നേടി ….പഞ്ചാബിന് വേണ്ടി വിക്കറ്റ് വേട്ട തുടരുന്ന ആണ്ട്രൂ ടൈ നാലു വിക്കറ്റ് വീഴ്ത്തി …പഞ്ചാബ് നിരയില്‍ റണ്‍ വേട്ട തുടരുന്ന രാഹുല്‍ അറുപതു പന്തില്‍ 94 റണ്‍സാണു നേടിയത് ..വെടിക്കെട്ട് വീരന്‍ ഗെയ്ല്‍ വെറും പതിനെട്ടു റണ്‍സിന് പുറത്തായി …ഇതോടെ പ്ലേ ഒഫിലെക്ക് കടക്കുന്ന ടീമുകളില്‍ നാലാം സ്ഥാനത്ത് മുംബൈ എത്തി ….എങ്കിലും മറ്റു ടീമുകള്‍ക്ക് റണ്‍ നിരക്കിന്റെ അടിസ്ഥാനത്തിലും തുടര്‍ന്നുള്ള നിശ്ചിത മത്സരത്തിലും സാധ്യത കാണുന്നുണ്ട് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
[masterslider id="10"]

Related posts