കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ !

ബെംഗളൂരു : യശ്വന്ത്പുരയിൽ റെയിൽവേ ട്രാക്കിൽ ഏഴാം ക്ലാസുകാരനെ മൃതദേഹം കണ്ടെത്തി. ടി ദാസ റഹള്ളി സ്വദേശി ശ്രേയസ് ഗൗഡ (13) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ബാഗൽ കുണ്ഡെ  പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ട്യൂഷൻ ക്ലാസിലേക്ക് പോയ ശ്രേയസ് പിന്നെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.

Read More

അറിയിപ്പ്: നമ്മ മെട്രോ സർവീസ് തടസപ്പെടും.

ബെംഗളുരു :  എംജി റോഡിനും ബയ്യപ്പനഹള്ളിക്കുമിടയിൽ ഇന്നു നമ്മ മെട്രോ സർവീസ് തടസ്സപ്പെടും. സ്വാമി വിവേകാനന്ദ, ഇന്ദിരാ നഗർ മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാത്രി 10.15 ശേഷം ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടാകില്ല. മൈസൂരു റോഡിൽ നിന്നുള്ള അവസാന ടെയിൻ രാതി9.30നും ബയ്യപ്പനഹള്ളിയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10നും പുറപ്പെടും. അതേസമയം എംജി റോഡ്,മൈസൂരു റോഡ് റൂട്ടിൽ സർവീസുകൾ തടസ്സപ്പെടില്ലെന്നും മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം11 ആയി.

ബെംഗളൂരു : കർണാടകയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് നഗരത്തിലെത്തിയ 67 കാരിക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ 9 ന് ദുബായിൽ നിന്ന് ഗോവ വഴിയാണ് നഗരത്തിൽ എത്തിയത്, ഇവർ വൃക്കരോഗം ഉള്ള ആൾ കൂടി ആണെന്ന് ആരോഗ്യ മന്ത്രി ശ്രീരാമുലു അറിയിച്ചു. Another #Covid19 case has been registered in Bangalore today, taking the total infected cases to 11. 67yr old female, resident of Bangalore returned from…

Read More

പി.ജി.യിൽ താമസിക്കുന്ന വിദ്യാർത്ഥികളോട് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിലെ വിവിധ പിജികളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലത് എന്ന് ബി.ബി.എം.പി. ഇവിടെ തന്നെ തങ്ങാൻ ആഗ്രഹിക്കുന്നവർ കർണാടക സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള വ്യക്തി ശുചിത്വം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പി.ജി.കളും ഹോസ്റ്റലുകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അതിൻ്റെ നടത്തിപ്പുകാരുടെ ചുമതലയാണ് അതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല. BBMP has come out with a series of advisories for RWAs in #Bengaluru with a view…

Read More

കോവിഡ് -19 മൂലം മരിച്ച ഇന്ത്യയിലെ ആദ്യ വ്യക്തിയെ ചികിൽസിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് വൈറസ് സ്ഥിരീകരിച്ചു. സൗദിയിൽനിന്ന് തിരിച്ചെത്തിയ 76കാരൻ മാർച്ച് 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എന്നാൽ മരണശേഷമാണ് രോഗിക്ക് കൊറോണ ബാധിച്ചത് കണ്ടെത്തിയത്. രാജ്യത്തെ ആദ്യ കൊറോണ മരണവും ഇതായിരുന്നു. രോഗിയുടെ മരണം കൊറോണ മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കൂടുംബവും വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച പരിശോധനഫലം പോസിറ്റീവായതോടെ ഡോക്ടറെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് വ്യക്തമാക്കി. രോഗിയെ പരിശോധിച്ച ഡോക്ടർക്ക് പുറമേ അടുത്തിടെ ബ്രിട്ടൺ…

Read More

കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി;യുദ്ധകാല അടിസ്ഥാനത്തിൽ ഉള്ള പ്രവർത്തനങ്ങളുമായി സർക്കാർ.

ബെംഗളൂരു : കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി; യുകെയില്‍ നിന്ന് നഗരത്തിലേക്ക് യാത്ര ചെയ്ത 20 കാരിക്ക് ആണ് ഏറ്റവും പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കലബുരഗിയില്‍ മരിച്ച 76 കരനുമായി ഇടപഴകിയ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു. We have got 2 more #COVID2019 cases in Karnataka taking the total number of confirmed cases to 10. 20 yr old female…

Read More

നിയമം ലംഘിച്ചത് 84 പ്രാവശ്യം;ഇരുചക്രവാഹന ഉടമക്ക് പിഴ 19300 രൂപ!

ബെംഗളൂരു : ഗതാഗത നിയമം 84 തവണ ലംഘിച്ചതിന് ബിസിനസ്സുകാരൻ 19300 രൂപ പിഴ. ഡൊമളുർ സ്വദേശി വിശ്വനാഥ് ( 34) ന് എതിരെയാണ് ട്രാഫിക് പോലീസ് ഇത്രയും പിഴ ചുമത്തിയത്. സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഇയാൾ 45 തവണ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതായും 30 തവണ സിഗ്നൽ ലംഘിച്ചതായും കണ്ടെത്തിയിരുന്നു. പോലീസിന് പിടികൊടുക്കാതെ നടന്നിരുന്ന ഇയാളെ കഴിഞ്ഞദിവസം ഓൾഡ് എയർപോർട്ട് റോഡിലെ എഎസ് സി ജംഗ്ഷനിൽ വെച്ചാണ് പിടികൂടി പിഴ ചുമത്തിയത്

Read More

പാസിങ്ങ് ഔട്ട് പരേഡിന് 256 പോലീസുകാർക്ക് യൂണിഫോം തയ്യാറാക്കി നൽകാമെന്ന് ഉറപ്പു നൽകിയ തുന്നൽക്കാരൻ മുങ്ങി;കേസെടുത്ത് പോലീസ്.

ബെംഗളൂരു : പോലീസുകാർക്ക് പാസിംഗ് ഔട്ട് പരേഡിന് ഉള്ള യൂണിഫോം തയ്യാറാക്കി നൽകാതെ മുങ്ങിയ തയ്യൽക്കാരന് എതിരെ കേസ്. തനിസന്ദ്ര സ്വദേശി ഗണപതി (42) ക്ക് എതിരെയാണ് പോലീസ് ട്രെയിനിങ് സ്കൂളിലെ പോലീസുകാർ പരാതിനൽകിയത്. പരിശീലനം പൂർത്തിയാക്കിയ 286 കോൺസ്റ്റബിൾ മാർക്കുള്ള യൂണിഫോം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്. ബെൽറ്റും തൊപ്പിയും ഉൾപ്പെടെ ഒരാൾക്ക് 3400 രൂപ വീതം ഈടാക്കിയിരുന്നു. എന്നാൽ സമയത്ത് യൂണിഫോം എത്തിച്ചു നൽകാൻ കഴിയില്ലെന്ന്  മനസ്സിലാക്കിയ ഇയാൾ മുങ്ങുകയായിരുന്നു എന്ന് പോലീസുകാർ ആരോപിച്ചു

Read More

ഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു:സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിച്ചത് ഇതുവരെ 8 പേർക്ക്.

ബെംഗളൂരു : കർണാടകയിൽ ഒരു കോവിഡ് കേസു കൂടി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 32 വയസുകാരനായ ടെക്കിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 8 ന് ഇദ്ദേഹം അമേരിക്കയിൽ നിന്ന് ലണ്ടൻ വഴിയാണ് നഗരത്തിലെത്തിയത്. കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച മൈൻഡ് ട്രീ ജീവനക്കാരൻ സഞ്ചരിച്ച അതേ വിമാനത്തിൽ 3 സീറ്റ് പിറകിൽ ആയിരുന്നു ഇയാൾ ഇരുന്നത്. ഇദ്ദേഹം വീടിനുള്ളിൽ നിരീക്ഷണത്തിൽ ആയിരുന്നു.14 ന് ഇയാളെ കെ സി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 15 ന് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇന്സ്റ്ററ്റ്യൂട്ടിലെ…

Read More
Click Here to Follow Us