ബെംഗളൂരു : നഗരത്തിലെ വിവിധ പിജികളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലത് എന്ന് ബി.ബി.എം.പി.
ഇവിടെ തന്നെ തങ്ങാൻ ആഗ്രഹിക്കുന്നവർ കർണാടക സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള വ്യക്തി ശുചിത്വം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം.
പി.ജി.കളും ഹോസ്റ്റലുകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അതിൻ്റെ നടത്തിപ്പുകാരുടെ ചുമതലയാണ് അതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല.
BBMP has come out with a series of advisories for RWAs in #Bengaluru with a view to contain the possible spread of #COVID19.
Request citizens to read the attached circulars and cooperate in their best interests.#BBMP #COVID19Bangalore @DHFWKA @ComDHFWKA @WHOWPRO @WHO pic.twitter.com/saZs9X3JHE
— B.H.Anil Kumar,IAS (@BBMPCOMM) March 17, 2020
നിശ്ചിത സ്ഥലത്ത് കൂടുതൽ പേരെ താമസിപ്പിക്കാൻ പാടുള്ളതല്ല ,അടുക്കളയും ശുചി മുറിയും ഒഴിവാക്കി 110 ചതുരശ്ര അടി സ്ഥലത്ത് 2 പേരെ മാത്രമേ പബ്ലിക്ക് ഹെൽത്ത് സ്റ്റാൻ്റേർഡ് പ്രകാരം താമസിപ്പിക്കാൻ പാടുള്ളൂ.
അതേ സമയം പി.ജി. നടത്തിപ്പുകാർക്കോ മാനേജർ മാർക്കോ ഉടമകൾക്കോ താമസക്കാരെ നിർബന്ധപൂർവ്വം കുടിയൊഴിപ്പിക്കാൻ അവകാശമില്ല, അവർ മറ്റൊരു താമസ സൗകര്യം കണ്ടെത്തുന്നത് വരെ കാത്തിരിക്കണം.
ശുചിത്വവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഏതെങ്കിലും പിജിയിൽ നിന്നോ ഹോസ്റ്റലിൽ നിന്നോ കൊറോണ രോഗബാധ പടരുകയാണെങ്കിൽ ആ പി.ജി. മാനേജർക്കോ ഉടമക്കോ എതിരെ നടപടി സ്വീകരിക്കുന്നതാണ്.
ബൃഹത് ബെംഗളൂരു മഹാനഗരപാലികേ ( ബി.ബി.എം.പി.) കമ്മീഷണർ ബി.എച്ച്. അനിൽകുമാർ ഐ.എ.എസ് ആണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.