കോവിഡ് -19 മൂലം മരിച്ച ഇന്ത്യയിലെ ആദ്യ വ്യക്തിയെ ചികിൽസിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് വൈറസ് സ്ഥിരീകരിച്ചു.

സൗദിയിൽനിന്ന് തിരിച്ചെത്തിയ 76കാരൻ മാർച്ച് 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

എന്നാൽ മരണശേഷമാണ് രോഗിക്ക് കൊറോണ ബാധിച്ചത് കണ്ടെത്തിയത്. രാജ്യത്തെ ആദ്യ കൊറോണ മരണവും ഇതായിരുന്നു.

രോഗിയുടെ മരണം കൊറോണ മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കൂടുംബവും വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ചൊവ്വാഴ്ച പരിശോധനഫലം പോസിറ്റീവായതോടെ ഡോക്ടറെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് വ്യക്തമാക്കി.

രോഗിയെ പരിശോധിച്ച ഡോക്ടർക്ക് പുറമേ അടുത്തിടെ ബ്രിട്ടൺ സന്ദർശിച്ച് മടങ്ങിയ 20കാരിക്കും കർണാടകയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം പത്തായതായി കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മാൾ, തീയേറ്റർ, സ്പോർട്സ് സ്റ്റേഡിയം, പാർക്ക് എന്നിവയെല്ലാം സർക്കാർ അടച്ചിരുന്നു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

അതേസമയം രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 125 ആയി. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ, 36 എണ്ണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts