കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി;യുദ്ധകാല അടിസ്ഥാനത്തിൽ ഉള്ള പ്രവർത്തനങ്ങളുമായി സർക്കാർ.

ബെംഗളൂരു : കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി;

യുകെയില്‍ നിന്ന് നഗരത്തിലേക്ക് യാത്ര ചെയ്ത 20 കാരിക്ക് ആണ് ഏറ്റവും പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കലബുരഗിയില്‍ മരിച്ച 76 കരനുമായി ഇടപഴകിയ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡിനെ നേരിടാൻ സർക്കാർ മെഡിക്കൽ കോളേജുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെസുധാകരൻ.

ഇവിടങ്ങളിലെ ഒരു നില തീവ്ര പരിചരണ വിഭാഗം ഉൾപ്പെടെയുള്ള പ്രത്യേക വാർഡ് ആക്കി മാറ്റും.

17 ജില്ലകൾക്കാണ് നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകൾ ഉള്ളത്.

ഓരോ ആശുപത്രിയിലും 150- 250 കിടക്കകൾ സജ്ജീകരിക്കേണ്ടതുണ്ട് .

ബാക്കി 13 ജില്ലകളിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളുടെ സഹായം തേടും .

നഗരത്തിലെ ഈസ്റ്റ് പോയിൻറ് മെഡിക്കൽകോളേജ്, എം.വി.ജെ മെഡിക്കൽ കോളേജ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയവരുമായി ചർച്ച നടത്തി വരുന്നു.

വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗലക്ഷണം ഉള്ളവരെ കൂടുതലായി ഉൾക്കൊള്ളിക്കേണ്ടി വന്നാൽ സ്വകാര്യ ആശുപത്രികൾ ഓരോ നില വീതം പ്രത്യേക വാർഡുകളാക്കും.

ബൈംഗളൂരുരിലെ ആശുപത്രികളിൽ മാത്രമായി 3000 പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സാമ്പിളുകൾ പരിശോധിക്കാൻ ആയി ബെളഗാവി, മംഗളൂരു ,കലബുർഗി, ഹുബ്ബള്ളി എന്നിവിടങ്ങളിൽ പ്രത്യേക ലാബുകൾ സജ്ജമാക്കും.

എല്ലാ ജില്ലകളിലെയും സാഹചര്യങ്ങൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ദിവസേന വിലയിരുത്തുന്നുണ്ട്.

ജില്ലാതലങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ താൽക്കാലിക ആശുപത്രികൾ ആക്കി മാറ്റാൻ കഴിയുമോ എന്ന് പരിശോധിക്കുന്നുണ്ട്.

കോവിഡിനെ പിടിച്ചുകെട്ടാൻ അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർ കൂടുതൽ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ഒരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us