അസദുദ്ധീൻ ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിന് എതിരെയുള്ള പരിപാടിയിൽ “പാക്കിസ്ഥാൻ സിന്ദാബാദ്”വിളിച്ച് യുവതി.

ബെംഗളൂരു : എ.ഐ.എം.ഐ.എം ൻ്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ നടന്ന പരിപാടിയി ഒരു യുവതി “പാക്കിസ്ഥാൻ സിന്ദാബാദ് ” വിളിച്ചത് വിവാദമായി. പാർട്ടി നേതാവും ഹൈദരാബാദിൽ നിന്നുള്ള എം പി.യുമായ അസദുദ്ധീൻ ഒവൈസി സ്റ്റേജിൽ എത്തിയപ്പോൾ ആണ് സംഭവം.ഉടൻ തന്നെ അദ്ദേഹം യുവതിയുടെ മൈക്ക് പിടിച്ചു വാങ്ങുകയും “നമ്മൾ ഇന്ത്യക്കൊപ്പമാണ്” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബലം പ്രയോഗിച്ച് പോലീസ് ഇടപെട്ടതിന് ശേഷമാണ് യുവതി സ്റ്റേജിൽ നിന്ന് താഴെ ഇറങ്ങിയത്. “തനിക്കോ…

Read More

പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ആസ്വദിക്കാൻ ബെംഗളൂരുവിൽ അവസരം.

ബെംഗളൂരു : പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ബെംഗളൂരുവിൽ ആവിഷ്കരിക്കപ്പെടുന്നു. ഫെബ്രുവരി 23 ന് കാലത്ത് 9 മുതൽ ആർ. ടി. നഗർ പോസ്റ്റ് ഓഫീസിനു സമീപമുള്ള വിനായക കൾച്ചറൽ ഹാളിൽ ആണ് പാലക്കാട് അയിലൂർ ദേശത്തെ കണ്യാർകളി കലാകാരൻമാർ അണിനിരക്കുന്ന പരിപാടി. സമൂഹത്തിലെ കീഴാള ജീവിതങ്ങളെ വിവിധ പൊറാട്ടുകളിലൂടെ കണ്യാർ കളിയിൽ അവതരിപ്പിക്കും. ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കെ. എൻ. എസ്. എസ്‌. ചെയർമാൻ രാമചന്ദ്രൻ പാലേരി, കേരളസമാജം സെക്രട്ടറി റെജികുമാർ എന്നിവർ …

Read More

മരണം 20 ആയി;ചില മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; കൂടുതലും മലയാളികൾ.

ബെംഗളൂരു : ഇന്ന് പുലർച്ചയോടെ കോയമ്പത്തൂരിനടുത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച്കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33).ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈൽസുമായി http://bangalorevartha.in/archives/44831 കേരളത്തിൽ നിന്ന്…

Read More

മലയാളിയെ കാണാനില്ലെന്ന് പരാതി.

ബെംഗളൂരു : മാറത്തഹള്ളി കാർത്തിക് നഗറിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജയചന്ദ്രൻ (52). എന്നവരെ 17 ഫെബ്രുവരി 2020 മുതൽ കാൺമാനില്ല, ഇദ്ദേഹത്തെ കാണുകയോ, എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ , അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 9037882739

Read More

മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു : ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നിംഹാന്‍സ്, കിഡ്വായി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജി, ഇന്ദിരാഗാന്ധി ചൈല്‍ഡ് ഹോസ്പിറ്റല്‍, തുടങ്ങിയ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സമൂഹ വിവാഹത്തിന്റെ ഭാഗമായി ഏതാനും മാസങ്ങളായി വിവിധ ഏരിയകളില്‍ നടന്നു വന്ന രക്തദാന ക്യാമ്പുകളിലായി ഇതിനോടകം 609 യൂണിറ്റ് രക്തം നിംഹാന്‍സ് ബ്ലഡ് ബാങ്കിലേക്ക് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 23ന് രാവിലെ 9 മണി മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹബ് ഈദ്ഗാഹ്…

Read More

എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് ലോറിയുമായി കൂട്ടിയിടിച്ചു;16 മരണം.

ബെംഗളൂരു : തമിഴ്നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് സൂചനയുണ്ട്. ടയർ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക…

Read More

പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച കാശ്മീരി വിദ്യാർത്ഥികളെ റിമാൻ്റ് ചെയ്തു.

ബെംഗളുരു :പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്, വിട്ടയച്ച് 3 കശ്മീരി വിദ്യാർഥികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് 2-വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഹുബ്ബള്ളി കെഎൽഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനീയറിങ് വിദ്യാർഥികളായി അമീർ, ബാസിത്, താലിബ് എന്നി വരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ബജ്റങ്ദൾപ്രവർത്തകർ ഇവർ ക്കെതിരെഅക്രമാസക്തരായി. ഇവർക്കുവേണ്ടി വക്കാലത്ത് എടുക്കേണ്ടതില്ലെന്ന് ഹുബ്ബള്ളി ബാർ അസോസിയേഷൻ പ്രമേയവും പാസാക്കിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണ വാർഷിക ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം…

Read More

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മൽസര വിഭാഗത്തിൽ 4 മലയാള ചിത്രങ്ങളും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ 4 മലയാള ചിത്രങ്ങൾ. ഏഷ്യൻ സിനിമാ വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത “ജല്ലിക്കട്ട്’ ഇടം നേടി. ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിലാണ് മറ്റ് 3 ചിത്രങ്ങൾ.സജിൻ ബാബു സംവിധാനം ചെയ്ത”ബിരിയാണി’യും സന്തോഷ് മണ്ടൂരിന്റെ “പാനി’യും ജെ.ഗീതയുടെ “റൺ കല്യാണി’യുമാണ്ഇന്ത്യൻ വിഭാഗത്തിൽ ഇടംപിടിച്ചത്. 14 ചിത്രങ്ങളാണ് ഇന്ത്യൻ മത്സരവിഭാഗത്തിലുള്ളത്. 26 മു തൽ മാർച്ച് 4 വരെയാണ് ചലച്ചിത്രമേള.

Read More

ബസ് ജീവനക്കാരുടെ സത്യാഗ്രഹം സാധാരണ ജീവിതത്തെ ബാധിക്കില്ല:കെ.എസ്.ആർ.ടി.സി.എം.ഡി.

ബെംഗളൂരു : ഒരു വിഭാഗം ജീവനക്കാർ നാളെ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സത്യാഗ്രഹം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കുകയില്ല എന്ന് കെ.എസ്.ആർ.ടി.സി.എം.ഡി ശിവയോഗി കലസാദ അറിയിച്ചു. തനിക്ക് തൻ്റെ ജീവനക്കാരിൽ വിശ്വാസമുണ്ട് ,അവർ യാത്രക്കാരെ കഷ്ടപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിലൂടെ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു വിഭാഗം ജീവനക്കാരും ബന്ധുക്കളും നാളെ ഫ്രീഡം പാർക്കിൽ പ്രതിഷേധ സത്യാഗ്രഹവും ധർണയും നടത്തുന്നുണ്ട്. 32000 പേർ പങ്കെടുക്കുമെന്ന് തൊഴിലാളി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. സ്വതന്ത്ര ട്രേഡ്…

Read More

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

ബെംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കർണ്ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമർശിച്ചു. പരാതിക്കാർ സമർപ്പിച്ച ഫോട്ടോയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസുകാർ കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കോടതി. പ്രതിഷേധക്കാർക്കെതിരെ പോലീസ് 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ…

Read More
Click Here to Follow Us