ബെംഗളൂരു : ചൂടും പുകയും കൊണ്ട് വിയർത്തൊലിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക്പൊലീസുകാർക്ക് വിശ്രമിക്കാൻ ഇനി കിയോസ്കകൾ ഒരുങ്ങി. നഗരത്തിലെ തിരക്കേറിയ 19 കവലകളിലാണ് ബിബിഎംപി സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് കിയോസ്കകൾ സ്ഥാപിച്ചത്. സിസിടിവി, കുടിവെള്ളം, ബയോമെട്രിക് ഡോർ,ഫസ്റ്റ്എയ്ഡ് കിറ്റ്,മൊബൈൽ ചാർജർ, എയർ പ്യൂരിഫയർ, പൊ തുജനങ്ങൾക്കുള്ള നിർദേശങ്ങൾ പ്രദർശിപ്പിക്കാൻ എൽഇഡി ഡിസ്പ്ലേ തുടങ്ങിയ സൗകര്യങ്ങൾ കിയോസ്കിൽ ഒരുക്കിയിട്ടുണ്ട്. 7.52 ലക്ഷം രൂപയാണ് ഒരു കിയോസ്ക് നിർമിക്കാൻ ചെലവ് വന്നിരിക്കുന്നത്. കിയോസ്ക് സ്ഥാപിച്ച ഏജൻസിക്ക് സമീപത്ത് പരസ്യം സ്ഥാപിക്കാൻ സ്ഥലം നൽകും. നഗരത്തിൽ ഇതേ രീതിയിൽ 400…
Read MoreMonth: February 2020
ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതിനെ തുടർന്ന് ബസിന്റെ അവസാന സീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ചു വീണു,നട്ടെല്ലിന് ക്ഷതമേറ്റു,ഇരുകാലുകളുടേയും ചലനമറ്റു.
ബെംഗളൂരു : ഡ്രൈവർ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനെ തുടർന്ന് തമിഴ്നാട് കൃഷ്ണഗിരി ,ദേൻകനിക്കോട്ട സ്വദേശിയായ 40 കാരിയുടെ നട്ടെല്ല് തകർന്നു.2 കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. കർണാടക അതിർത്തിയായ അനേക്കലിലാണ് സംഭവം, ആഴ്ച ചന്തകളിൽ പാത്രം വിൽക്കുന്ന റാണി യെന്ന സ്ത്രീ ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട്ടിൽ നിന്ന് അനേക്കലിലേക്ക് തമിഴ്നാട് റെജിസ്ട്രേഷൻ ഉള്ള ബസിൽ വരുമ്പോഴാണ് സംഭവം, റോഡിലെ ഹമ്പ് ചാടിയതോടെ പുറകുവശത്തെ സീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ച് വീഴുകയായിരുന്നു. ബസുകാർ സ്ത്രീയെ അനേക്കല്ലിൽ ഒരു സ്റ്റോപ്പിലിറക്കി രക്ഷപ്പെടുകയായിരുന്നു, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ക്ഷതമേറ്റതിന്നാൽ…
Read Moreനിത്യാനന്ദയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു.
പുതുച്ചേരി: നിത്യാനന്ദയുടെ അനുയായി വജ്രവേലു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കുരുവിനാഥത്ത് കാറിന്റെ പിൻസീറ്റിലാണു നഗ്നമായ നിലയിൽ മൃതദേഹം കണ്ടത്. ഈയാളുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ കൊലയാളികൾ കവർന്നു എന്നുംപൊലീസ് പറഞ്ഞു. കുരുവിനാഥത്തുള്ള ഭാര്യാമാതാവിനെ സന്ദർശിച്ചു രണ്ടര ലക്ഷം രൂപ വാങ്ങി മടങ്ങിയ വജ്രവേലു രാത്രി വൈകിയും വീ ടിലെത്തിയില്ല. തുടർന്ന് ഇയാളെ കാണാനില്ലെന്നു കാണിച്ചു.ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണു നിർത്തിയിട്ടകാറിൽ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണു കൊല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. നിത്യാനന്ദയുടെ പുതുച്ചേരിയിലെ അടുത്ത അനുയായിയാണു…
Read Moreസൈൻറ് വിൻസെന്റ് കുംബളങ്ങോട് പള്ളിയിൽ ഇടവക ദിനം ആചരിച്ചു.
ബെംഗളൂരു : സൈന്റ്. വിൻസെന്റ് കുംബളങ്ങോട് ഇടവക പള്ളിയിൽ ഈ ഞായറാഴ്ച (02.02.2020) വൈകിട്ടു 5 മണി മുതൽ ഇടവക ദിനം ആചരിച്ചു. വിശുദ്ധ കുർബാന, പബ്ലിക് മീറ്റിംഗ്, സമ്മാനദാനം, ഇടവക അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളായ ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, മൈം, സ്നേഹ വിരുന്ന് എന്നിവ അരങ്ങേറി. ,പ്രസ്തുത പരിപാടികളിൽ റെക്ടർ ഫാദർ റാഫി അധ്യക്ഷൻ ആയിരുന്നു, ശ്രീ. സുരേഷ് കൊടൂർ വിശിഷ്ട അതിഥിയായി. ഇടവക വികാരി ഫാ.സിബി കരികില മറ്റത്തിൽ ,ഫാ. ബിനു ഒ.എഫ്.എം, ഫാ.കുര്യാക്കോസ് ഒ.എഫ് .എം…
Read Moreവ്യാജ ബസ് പാസുകൾ എങ്ങും സുലഭം; ബി.എം.ടി.സിക്ക് വൻ നഷ്ടം.
ബെംഗളൂരു: ബിഎംടിസി യുടെ വ്യാജ സ്റ്റുഡൻറ് പാസുകള്‍ വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ആറുമാസത്തിനിടെ 3 വ്യാജ പാസ് നിർമ്മാണ കേന്ദ്രങ്ങൾ ബിഎംടിസി വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറിയിരുന്നു. പഴയ പേപ്പർ പകരം ഏർപ്പെടുത്തിയെങ്കിലും ശക്തമായി ഇല്ലെങ്കിൽ പാസ് വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം ചോർന്നു പോകും എന്നതാണ് നിലവിലെ സ്ഥിതി. പി യു സി , ഡിഗ്രി വിദ്യാർഥികൾക്കുള്ള സ്റ്റുഡൻസ് സ്മാർട്ട് കാർഡുകൾ ആണ് വ്യാജമായ നിർമിക്കുന്നതിൽ കൂടുതൽ. പി യു സി വിദ്യാർത്ഥികൾക്കുള്ള ബിഎംടിസി സ്റ്റുഡൻറ് 900…
Read Moreഗാന്ധി വിരുദ്ധ പരാമർശം നടത്തിയ അനന്ത് കുമാർ ഹെഗ്ഡെക്ക് കേന്ദ്ര നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്.
ബെംഗളുരു : ഗാന്ധിവിരുദ്ധ പരാമർശം നടത്തിയതിന് ഉത്തര കന്നഡയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയ്ക്ക് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്. മഹാത്മാ ഗാന്ധി നയിച്ച ഇന്ത്യൻ സ്വാതന്ത്യ സമരത്തെ നാടകമെന്നു വിശേഷിപ്പിച്ച എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കിയതിനിടെയാണു തീരുമാനം. അച്ചടക്കനടപടിയുടെ ഭാഗമായി ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽനിന്നു ഹെഗ്ഡെയെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ബെംഗളുരുവിൽ പൊതുപരിപാടിക്കിടെ ശനിയാഴ്ചയാണ്, ബ്രിട്ടിഷുകാരുടെ ഒത്താശയോടെയാണു സ്വാതന്ത്ര്യസമരം നടന്നതെന്നും നിരാശ ബാധിച്ചാണ് അവർ ഇന്ത്യ വിട്ടതെന്നും ഹെഗ്ഡെ പ്രസ്താവിച്ചത്.…
Read More15 ലക്ഷത്തിന്റെ കടം,മാനഹാനി ഭയന്ന് അമ്മയെ കുത്തിക്കൊന്ന് ടെക്കിയായ യുവതി;അനുജൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബെംഗളുരു : 15 ലക്ഷത്തോളം രൂപ കടം ഉള്ളതിനാൽ മാനഹാനി ഭയന്ന് സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതി (33) തന്റെ മാതാവിനെ കുത്തിക്കൊലപ്പെടുത്തി. അനുജനെ ആക്രമിച്ചു എങ്കിലും രക്ഷപ്പെട്ട് ഇപ്പോൾ ചികിൽസയിലാണ്. കഴിഞ്ഞ ഞായറാഴ്ച കൃഷ്ണ രാജ പുരത്തിന് സമീപം രാമമൂർത്തി നഗറിൽ ആണ് സംഭവം. രാവിലെ 5 മണിയോടെ നിർമ്മല (54) നെ മകളായ അമൃത മൂർച്ചയുള്ള വസ്തു കൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരനായ സി.ഹരീഷിന്റെ മുറിയിലേക്ക് അതിക്രമിച്ച് കടന്നു വന്ന സഹോദരിയോട് എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ആരാഞ്ഞപ്പോൾ 15 ലക്ഷത്തിലധികം…
Read Moreബി.എം.എസ്.സി ബാഡ്മിൻറൺ ടൂർണമെൻറ്;സമ്മാനത്തുക 5000 രൂപ.
ബെംഗളൂരു : ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെൻറുകൾക്കുശേഷം ബംഗളൂരുവിലെ മലയാളികളുടെ കായിക കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒമ്പതിന് രാവിലെ മുതൽ ഗൊട്ടികരെ ഫിറ്റോൺ സ്പോർട്സിലാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടക്കുക. ബംഗളൂരുവിലെ മലയാളികൾക്ക് എല്ലാവർക്കും ടീമായി ടൂർണമെൻറിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ബാഡ്മിൻറൺ കളിക്കാൻ അറിയുന്ന ബംഗളൂരു മലയാളിയായ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരമെന്നതിനാക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രൊത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ടൂർണമെൻറ് നടത്തുന്നത്. മൂന്നു പുരുഷന്മാരും ഒരു വനിതയും ഉൾപ്പെട്ട നാലുപേരടങ്ങിയ…
Read Moreകേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക ആരോഗ്യ വകുപ്പ്.
ബെംഗളൂരു : കേരളത്തിൽ കൂടുതൽ ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. അതിർത്തി പ്രദേശത്തെ ആശുപത്രികളിൽ പ്രത്യേക വാർഡുകളും തുറന്നു. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗർ, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിർത്തിചെക്പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന നടത്തുന്നത്. കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്പോസ്റ്റിൽ കർനമായ പരിശോധനയാണ് നടക്കുന്നത്. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ബസുകളുൾപ്പെടെ മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തി നോൺ കോൺടാക്ട് ഇൻഫ്രാറെഡ്…
Read Moreപൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ നാടകം അവതരിപ്പിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്തു എന്ന കേസിൽ അന്വേഷണം നേരിടുന്ന ബീദറിലെ ഷഹീൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ വിദ്യാർത്ഥികളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു എന്ന ആരോപണവുമായി മാനേജ്മെൻറ്.
ബെംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേയും നാടകം അവതരിപ്പിച്ചെന്ന കേസിൽ കർണാടകത്തിലെ ബീദറിലുള്ള സ്കൂളിൽ വിദ്യാർഥികളെ ചോദ്യംചെയ്യുന്നത് തുടരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്കൂളിൽ പോലീസ് എത്തുകയും വിദ്യാർഥികളെ നാല് – അഞ്ച് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുകയും ചെയ്യുകയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ജനുവരി 21ന് സ്കൂളിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിമർശനങ്ങളുണ്ടായെന്നാണ് ആരോപണം ഉയർന്നത്. തുടർന്ന് നാടകം അവതരിപ്പിക്കാൻ അനുമതി നൽകിയ സ്കൂൾ മാനേജ്മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനു പിന്നാലെ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും…
Read More