ബെംഗളൂരു : കേരളത്തിൽ കൂടുതൽ ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി.
അതിർത്തി പ്രദേശത്തെ ആശുപത്രികളിൽ പ്രത്യേക വാർഡുകളും തുറന്നു.
ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗർ, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിർത്തിചെക്പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന നടത്തുന്നത്.
കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്പോസ്റ്റിൽ കർനമായ പരിശോധനയാണ് നടക്കുന്നത്. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്.
ബസുകളുൾപ്പെടെ മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തി നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചാണ് യാത്രക്കാർക്ക് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത്.
പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് ഏറ്റവും അടുത്ത ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യ സംഘം നിർദ്ദേശിക്കുന്നുണ്ട്. ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ ഉൾപ്പെടെ പ്രത്യേക ഐസൊലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്.
കൊറോണ സംശയത്തെ തുടർന്ന് പരിശോധന നടത്തിയ 56 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതിൽ 39 എണ്ണവും നെഗറ്റീവ് റിസൾട്ടാണ് കാണിച്ചത്. മറ്റുള്ളവയുടെ റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും കർണാടക ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.