പൗരത്വ ഭേദഗതിയെ വിമർശിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന നാടകം അവതരിപ്പിച്ചു എന്നാരോപിക്കുന്ന കേസിൽ സ്കൂൾ പ്രധാനാധ്യാപികക്കും രക്ഷിതാവിനും ജാമ്യം.

ബെംഗളൂരു : പൗരത്വ ഭേദഗതിയെ വിമർശിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന നാടകം അവതരിപ്പിച്ചു എന്നാരോപിക്കുന്ന കേസിൽ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തിനും നാടകത്തിൽ അരോപണ വിധേയമായ സംഭാഷണം ഉൾപ്പെടുത്തിയ രക്ഷിതാവ് നജ് ബുന്നിസക്കും കോടതി ജാമ്യം അനുവദിച്ചു.

ഒരു ലക്ഷം രൂപയുടെ വീതം ബോണ്ടിലാണ് ജാമ്യം.

11 ന് വാദം കഴിഞ്ഞെങ്കിലും വിധി പറയൽ ഇന്നേക്ക് മാറ്റി വക്കുകയായിരുന്നു.

ജില്ലാ പ്രിൻസിപ്പൾ ആൻറ് സെഷൻ കോടതിയുടേതാണ് നടപടി.


വിവാദമായ നാടകം അവതരിപ്പിച്ചതിന് നാല് ദിവസത്തിന് ശേഷമാണ് സാമൂഹിക പ്രവർത്തകനായ നീലേഷ് രക്ഷ്യാൽ ബീദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്, ഇതിനെ തുടർന്ന് രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts