മുസ്ലീംങ്ങളുടെ ആനുകൂല്യങ്ങൾ നിർത്തലാക്കണം;വിവാദ പ്രസ്താവനയമായി രേണുകാചാര്യ.

ബംഗളുരു : മസ്ജിദുകൾ ആയുധം സംഭരിക്കാൻ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെ, ബിജെപിഎംഎൽഎ എംപി രേണുകാചാര്യ റിപ്പബ്ലിക്ദിനാഘോഷത്തിനിടെ നടത്തിയ പ്രസംഗവും വിവാദത്തിൽ. നിയമസഭാ തിരഞ്ഞടുപ്പിൽ തനിക്കു വോട്ട് ചെയ്യാത്ത ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കുമെന്നാണ് ഹൊന്നാലി മണ്ഡലത്തിൽനിന്നുള്ള രേണുകാചാര്യ പറഞ്ഞത്. പ്രസംഗം വിവാദമായതോടെ, ന്യൂനപക്ഷങ്ങൾക്കു സർക്കാർ നൽകിവരുന്ന പ്രത്യേക ക്ഷേമ പദ്ധതികളെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നു രേണുകാചാര്യ പറഞ്ഞു. പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതി പക്ഷം രംഗത്തെത്തി. സ്വന്തം കഴിവുകേട് മറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന്റെ പേര് വലിച്ചിഴയ്ക്കുന്നത് പോലെയാണ് സംസ്ഥാന നേതാക്കളുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ…

Read More

“നമ്മ ബെംഗളൂരു”വിന്റെ തൊപ്പിയിൽ ഒരു”പൊൻതൂവൽ”കൂടി! 2019 കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുണ്ടായ നഗരമായി ബെംഗളൂരു.

ബെംഗളൂരു : ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടായ നഗരമായി ബെംഗളൂരു തെരഞ്ഞെടുക്കപ്പെട്ടു. ഈ നഗരത്തിൽ വണ്ടി ഓടിക്കുന്ന ഒരാൾ 243 മണിക്കൂർ ഒരു വർഷത്തിൽ ഗതാഗതക്കുരുക്കിനുളളിൽ പെട്ട് വെറുതെ കളയുന്നുണ്ടെന്നാണ് കണക്കുകൾ, ഒരു വർഷത്തിൽ 10 ദിവസം റോഡിൽ പാഴാക്കുന്നതിന് തുല്യം. സ്റ്റാറ്റിസ്റ്റിക്സും മറ്റ് കണക്കുകളും നോക്കി റിപ്പോർട്ട് നൽകുന്ന ടോം ടോം ട്രാഫിക് ഇൻറക്സിന്റെ 9 മത്തെ എഡിഷനിൽ ആണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2019ലെ കണക്കുകൾ ആണ് റിപ്പോർട്ടിന് ആധാരം.57 രാജ്യങ്ങളിലെ 416 നഗരങ്ങളെ കുറിച്ച് പട്ടികയിൽ ഉണ്ട്, ഇതിലാണ്…

Read More

എച്ച്.ഡി.കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖിൽ ഗൗഡ വിവാഹിതനാകുന്നു.

ബെംഗളൂരു : മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകനും കന്നഡ സിനിമാ താരവുമായ നിഖിൽ ഗൗഡ വിവാഹിതനാകുന്നു. വിജയനഗർ എം എൽ എ എം.കൃഷ്ണപ്പയുടെ ബന്ധുവായ റിയൽ എസ്‌റ്റേറ്റ് വ്യവസായി മഞ്ജു – ശ്രീദേവി ദമ്പതികളുടെ മകൾ രേവതിയാണ് വധു. രണ്ടുദിവസം മുമ്പ് മാറത്തഹള്ളിയിലെ മഞ്ജുവിനെ വസതിയിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങ്. കുമാരസ്വാമിയുടെ മാതാപിതാക്കളായ മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഭാര്യ ചെന്നമ്മ എന്നിവരും ചടങ്ങിനെത്തിയിരുന്നു. മേയിൽ ബാംഗ്ലൂരിൽ വച്ച് വിവാഹം നടത്താനാണ് തീരുമാനം. തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽനിന്ന് ജെ ഡി എസ് സ്ഥാനാർഥിയായി…

Read More

കെ.എസ്.ആർ.സിറ്റി റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിങ് പരിഷ്ക്കാരങ്ങൾ;ഇതു വായിച്ചില്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാകാം.

ബെംഗളൂരു :  കെഎസ് ആർ (സിറ്റി) റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കണ്ടെത്താൻ ആക്സസ് കൺട്രോൾ ഗേറ്റുകൾ സ്ഥാപിച്ചു. യാത്രക്കാരെ കയറ്റാനും ഇറക്കാനും പരമാവധി 7 മിനിറ്റ് വരെ മാത്രം സൗജന്യം സമയം, കൂടുതൽ സമയത്തിന് പാർക്കിംഗ് നിരക്ക് നൽകണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെൻറ് കോർപ്പറേഷൻ ആണ് ആക്സസ് കൺട്രോൾ ഗേറ്റ് സ്ഥാപിച്ചത്. വാഹനം റെയിൽവേ സ്റ്റേഷൻ കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ തന്നെ നമ്പർ സഹിതം കൺട്രോൾ ഗേറ്റുകൾ ഫീഡ് ചെയ്യും. പുറത്തേക്കുള്ള കവാടത്തിലേക്ക് എത്തുമ്പോഴും…

Read More

നഗരത്തിൽ ആട്ടിറച്ചിയുടെ വില കുതിച്ചുയരുന്നു!

ബെംഗളൂരു:  നഗരത്തിൽ ആട്ടിറച്ചി വില കുതിച്ചുയരുന്നു. മേൽത്തരം ഇറച്ചിക്ക് കിലോയ്ക്ക് 800 മുതൽ 1000 രൂപവരെയായി ഉയർന്നു. വടക്കൻ കർണാടകയിൽ നിന്ന് ആടുകളുടെ വരവ് കുറഞ്ഞതാ ണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പ്രളയത്തെ തുടർന്ന് ആടുവളർത്തൽ കേന്ദ്രങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. ഇതോടെ ഉൽപാദനം  പാതിയായികുവില കുതിച്ചുയരാൻ കാരണമായത്. പ്രായമായ ചെമ്മരിയാടുകളുടെ ഇറച്ചിക്ക് കിലോയ്ക്ക് 500 മുതൽ 650 രൂപവരെയാണ് വില. കൊപ്പാൾ, അത്താണി, ബാഗൽകോട്ട്, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായി ഇറച്ചിആടുകളെ എത്തിക്കുന്നത്.

Read More

“സർഗ്ഗധാരയുടെ അക്ഷരപഥത്തിലെ പുതുനാമ്പുകൾ”

ബെംഗളൂരു : വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട്‌ സ്വയം നവീകരിക്കുന്ന സംഘടനയാണ് ബംഗളുരുവിലെ സർഗധാര സാംസ്‌കാരിക സമിതി .എസ്‌ .നവീൻ (ഗോസ് ഓൺ കണ്ട്റി),ദിലീപ് മോഹൻ( പറങ്ങോടൻ ),ശിഹാബുദ്ദീൻ കെ .ജെ (ഫെതേർഡ്‌ വേർഡ്സ് )എന്നീ യുവഎഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം ചെയ്തുകൊണ്ട് സർഗധാര നടത്തിയ ‘അക്ഷരപഥത്തിലെ പുതുനാമ്പുകൾ’ ശ്രദ്ധേയമായി  .കൊച്ചുകഥകളുടെ സമാഹാരമായ ഗോസ് ഓൺ കണ്ട്റി ,എഴുത്തുകാരി അനിത പ്രേംകുമാർ അവലോകനം ചെയ്തു . ഷാജി അക്കിത്തടം ,ജിഷ സരോഷ് എന്നിവർ ആസ്വാദനം നിർവഹിച്ചു .മീരയാണ് ഫെതേർഡ്‌ വേർഡ്സ് അവലോകനം ചെയ്തത് .രതി,ഷിഹാബുദ്ദീന്റെ മലയാള കവിത…

Read More

ഡേറ്റിങ് സൈറ്റിലൂടെ “തരുണീമണി”കളെ തേടിയ ഐ.ടി.ജീവനക്കാരന് നഷ്ട്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളുരു : ഡേറ്റിങ് സൈറ്റിലൂടെ യുവതികളെ തേടിയ സോഫ്റ്റ് വെയർ എൻജിനീയർക്കു നഷ്ടമായതുലക്ഷങ്ങൾ. കർണാടക സ്വദേശിയായ സോഫ്ട്വയർ എൻജിനീയർക്കാണു തട്ടിപ്പിലൂടെ 4.19 ലക്ഷം രൂപ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ 20ന് ഫോണിൽ ലഭിച്ച സന്ദേശത്തിൽ നിന്നാണു തട്ടിപ്പി ന്റെ തുടക്കം.ഡേറ്റിങ് ഫ്രണ്ട്ഷിപ് ആൻഡ് ടെലിമാർക്കറ്റിങ് എന്ന് കമ്പനിയിൽ 2000 രൂപ നൽകി റജിസ്ട്രർ ചെയ്യാനായിരുന്നു സന്ദേശം. 46 വയസ്സുള്ള എൻജിനീയർ പണമടച്ചതോടെ കോളുകൾ ലഭിക്കാൻ തുടങ്ങി. യുവതികളെ നേരിൽ കാണാൻ17,200 മുടക്കി ഗ്രീൻ കാർഡ്’ എടുക്കണമെന്ന ആവശ്യത്തിനും വഴങ്ങി. തുടർന്നു ഫോണിൽ വിളിച്ച 2യുവതികൾ…

Read More

വൈറ്റ് ടോപ്പിംങിന് വേണ്ടി അടച്ചിട്ട ഹൊസൂർ റോഡിലെ ഡയറി സർക്കിൾ- ഫോറം റോഡ് ഇരുവശവും ഗതാഗതത്തിന് തുറന്നു കൊടുത്തു.

ബെംഗളൂരു : ഏകദേശം ഒന്നര മാസത്തോളമായി വൈറ്റ് ടോപ്പിംങ് ജോലികൾക്കായി അടച്ചിട്ടിരുന്ന ഹൊസൂർ റോഡിലെ ഡയറി സർക്കിൾ മുതൽ ഫോറത്തിന് മുൻപിലൂടെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഇരു വശത്തേക്കുമുള്ള വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഒരു വശത്തേക്കുള്ള വൈറ്റ് ടോപ്പിങ് ജോലികൾ കഴിഞ്ഞതിനാലാണ് ഇത്. ഡയറി മുതൽ സെന്റ് ജോൺസ് ആശുപത്രിയുടെ ദിശയിലേക്കുള്ള ട്രാക്കിലെ ജോലികൾ ആണ് പൂർത്തിയായത്, തിരിച്ചുള്ള പാതയുടെ ജോലി പിന്നീട് പൂർത്തിയാക്കും. ആദ്യമെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന ഇവിടെ, ബി.ടി.എം ചെക്ക് പോസ്റ്റിലെ ജയദേവ മേൽപ്പാലം മെട്രോ ജോലിക്ക് വേണ്ടി…

Read More
Click Here to Follow Us