വൈറ്റ് ടോപ്പിംങിന് വേണ്ടി അടച്ചിട്ട ഹൊസൂർ റോഡിലെ ഡയറി സർക്കിൾ- ഫോറം റോഡ് ഇരുവശവും ഗതാഗതത്തിന് തുറന്നു കൊടുത്തു.

ബെംഗളൂരു : ഏകദേശം ഒന്നര മാസത്തോളമായി വൈറ്റ് ടോപ്പിംങ് ജോലികൾക്കായി അടച്ചിട്ടിരുന്ന ഹൊസൂർ റോഡിലെ ഡയറി സർക്കിൾ മുതൽ ഫോറത്തിന് മുൻപിലൂടെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഇരു വശത്തേക്കുമുള്ള വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു.

ഒരു വശത്തേക്കുള്ള വൈറ്റ് ടോപ്പിങ് ജോലികൾ കഴിഞ്ഞതിനാലാണ് ഇത്.

ഡയറി മുതൽ സെന്റ് ജോൺസ് ആശുപത്രിയുടെ ദിശയിലേക്കുള്ള ട്രാക്കിലെ ജോലികൾ ആണ് പൂർത്തിയായത്, തിരിച്ചുള്ള പാതയുടെ ജോലി പിന്നീട് പൂർത്തിയാക്കും.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ആദ്യമെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന ഇവിടെ, ബി.ടി.എം ചെക്ക് പോസ്റ്റിലെ ജയദേവ മേൽപ്പാലം മെട്രോ ജോലിക്ക് വേണ്ടി പൊളിക്കുന്നത് ആരംഭിച്ചതോടെ കൂടുതലായി.

ഇനി ജയദേവ മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടികൾ കഴിഞ്ഞതിന് ശേഷം മാത്രമേ ബാക്കി വൈറ്റ് ടോപ്പിംങ് ജോലികൾ പുന:രാരംഭിക്കുകയുള്ളൂ.

മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരുന്നവർക്ക് റോഡ് തുറന്നത് ഒരാശ്വാസമായി.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കഴിഞ്ഞ തിങ്കളാഴ്ച തുറക്കുമെന്ന് അറിയിച്ച പാത 2 ദിവസം വൈകി ഇന്ന് രാവിലെയാണ് തുറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ
[masterslider id="10"]

Related posts