ബി.ജെ.പിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു.

ബെംഗളൂരു : ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡണ്ടും മുൻ എംഎൽസിയുമായ എ കെ സുബ്ബയ്യ (83)നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഭിഭാഷകനായിരുന്നു സുബ്ബയ്യ ജനസംഘ ത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസിലേക്കും പിന്നീട് ദളിലേക്കും  കൂറുമാറിയിരുന്നു. ഏറെക്കാലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു 1936 മടിക്കേരി വിരാജ് പേട്ട ജനിച്ച സുബ്ബയ്യ 1980 ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിയമസഭയിൽ 18 അംഗങ്ങളുള്ള പാർട്ടിയായ ബിജെപി വളർന്നത്. ആർഎസ്എസിനെ വിമർശിച്ചതിനെ തുടർന്ന് ബി ജെ…

Read More

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ചന്ദ്രയാന്‍-2’ മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു

ബെംഗളൂരു: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ചന്ദ്രയാന്‍-2’ മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടാണ് ചന്ദ്രയാന്‍ ഐ.എസ്.ആര്‍.ഒയുടെ അഭിമാനമുയര്‍ത്തിയത്. ഇന്ന് രാവിലെ 9:04നാണ് ചന്ദ്രയാന്റെ മൂന്നാം ഭ്രമണപഥ മാറ്റം ആരംഭിച്ചത്. തുടര്‍ന്ന് വെറും 11:90 സെക്കന്റുകള്‍ കൊണ്ട് ഇത് പൂര്‍ത്തിയാക്കുകയായിരുന്നു. ഭ്രമണ പഥം മാറ്റിയതോടെ പേടകത്തിന്റെ ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദുരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററും ആയിട്ടുണ്ട്. പേടകത്തിലുള്ള എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. മറ്റന്നാളാണ് അടുത്ത ഭ്രമണപഥമാറ്റം. വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്കായിരിക്കും ഇത് നടക്കുക. സെപ്തംബര്‍ രണ്ടിന്…

Read More

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു: ചിക്കബലാപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ സാരിഗേ ബസ് അപകടത്തിൽ പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ അപകടത്തിൽ ഡ്രൈവർ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.എല്ലാവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഹൈദരാബാദ് റോഡിലെ ദേവനഹള്ളി ടോൾ ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Read More

കനത്തമഴയില്‍ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് കുന്നിടിഞ്ഞുവീണു; മൂന്നുദിവസം തീവണ്ടിയോടില്ല

ബെംഗളൂരു: കനത്തമഴയില്‍ മംഗളൂരുവിനടുത്ത് കൊങ്കണ്‍ പാതയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞുവീണു; മൂന്നുദിവസം ഇത് വഴി തീവണ്ടിയോടില്ല. 23-ന് പുലര്‍ച്ചെയാണ് ജോക്കട്ടെ-പടീല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖരയില്‍  പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണത്. ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചില തീവണ്ടികള്‍ വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തു. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിര്‍മിച്ച് തീവണ്ടിസര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന് മൂന്നുദിവസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിര്‍മിക്കാനാകൂ. റദ്ദാക്കിയ ട്രെയ്‌നുകൾ: ചൊവ്വാഴ്ച പുറപ്പെടേണ്ട കെ.എസ്.ആര്‍. ബെംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ്(16517), ഭാവനഗര്‍-…

Read More

നഗരത്തിലെ ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ!!

ബെംഗളൂരു: ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ. ഇത് അന്വേഷിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നിർദേശ പ്രകാരം ഇതുസംബന്ധിച്ച കത്ത് തിങ്കളാഴ്ച അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് ഇന്ദിരാ കാന്റീനുകളെ ഉയർത്തിക്കാട്ടിയിരുന്നത്. സംസ്ഥാനസർക്കാർ നൽകുന്ന സബ്‌സിഡി കാന്റീനുകൾ കരാറെടുത്തവർ അർഹതപ്പെട്ടതിലുമേറെ കൈവശപ്പെടുത്തുന്നുവെന്നും നിർമാണ ഘട്ടത്തിൽ വൻ അഴിമതി നടന്നുവെന്നുമാണ് ഇന്ദിരാ കാന്റീനുകൾക്കെതിരായ പ്രധാന ആരോപണം. കാന്റീനുകളുടെ നടത്തിപ്പ് കരാറെടുത്ത ഷെഫ് ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി, റിവാർഡ്‌സ് എന്നീ കമ്പനികൾ ഇതുവരെ 6.8 കോടി സബ്‌സിഡിയിനത്തിൽ കൈപ്പറ്റി. ഇത്…

Read More

ജനാർദന റെഡ്ഡിയുടെ ജാമ്യത്തിനായി മുൻ ജഡ്‌ജിക്ക് വാഗ്‌ദാനം ചെയ്തത് 40 കോടി!!

ബെംഗളൂരു: അനധികൃത ഖനനക്കേസിൽ അറസ്റ്റിലായ കർണാടകത്തിലെ ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ജനാർദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നതിന് 40 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് മുൻ സി.ബി.ഐ. ജഡ്ജിയുടെ മൊഴി. ഹൈദരാബാദിലെ പ്രത്യേക കോടതിയിലാണ് മുൻജഡ്ജി നാഗമാരുതി ശർമ മൊഴിനൽകിയത്. എന്നാൽ, വാഗ്ദാനം നിരസിക്കുകയും ജനാർദന റെഡ്ഡിയുടെ ജാമ്യഹർജി തള്ളുകയും ചെയ്തെന്ന് മുൻജഡ്ജി വെളിപ്പെടുത്തി. 2012 ഏപ്രിലിൽ ആന്ധ്രാ ഹൈക്കോടതിയിലെ ഉയർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ജാമ്യം അനുവദിച്ചാൽ പണംനൽകാമെന്ന വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം കോടതിക്കുമുമ്പാകെ മൊഴിനൽകി. ജനാർദനറെഡ്ഡിയുടെ പേരിലുള്ള കേസ് പരിഗണിച്ചിരുന്നത് സി.ബി.ഐ. പ്രത്യേക ജഡ്ജിയായിരുന്ന…

Read More

ഓണയാത്രക്ക് കേരള ആർടിസിയുടെ 7 സ്പെഷൽ സർവ്വീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു;14 സ്പെഷലുകൾ അനുവദിച്ച് കർണാടകയും.

ബെംഗളൂരു : ഓണത്തിരക്കിൽ നഗരത്തിൻ നിന്നുള്ള കേരള ആർടിസി സ്പെഷ്യൽ ബസ്സുകളിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി . ആദ്യ ഘട്ടത്തിൽ 7 അധിക സർവീസുകളാണ് അനുവദിച്ചത് ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ അനുവദിക്കുമെന്ന്  കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അതേസമയം കർണാടക ആർടിസി ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ചു കോട്ടയം 2 എറണാകുളം 5 തൃശ്ശൂർ 3 പാലക്കാട് 3 കോഴിക്കോട് ഒന്ന് റൂട്ടുകളിൽ ആയി 14 സ്പെഷ്യൽ ബസ്സുകളാണ് ഇതുവരെ അനുവദിച്ചത് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലെ ഗതാഗത തടസ്സം നീങ്ങിയാൽ…

Read More

യെദിയൂരപ്പ മന്ത്രിസഭയിൽ പൊട്ടിത്തെറി!;ടൂറിസം മന്ത്രി സി.ടി.രവി രാജിക്കൊരുങ്ങി?

ബെംഗളൂരു : താരതമ്യേന ജൂനിയർ ആയ മല്ലേശ്വരം എം എൽ എ അശ്വഥ് നാരയണനെയും ലക്ഷ്മൺ സാവദിയെയും ഉപമുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുടെ മുതിർന്ന സംസ്ഥാന നേതാവും ചിക്കമഗളൂരു എംഎൽഎയുമായ സി.ടി.രവി രാജിക്കൊരുങ്ങിയതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1988 മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രവിയെ ബിജെപി സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് വരെ പരിഗണിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വിഷയം നിയന്ത്രണ വിധേയമാക്കാൻ കർണാടകയിൽ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറിയും ആർ.എസ്.എസിന്റെ നേതാവുമായ ബി.എൽ.സന്തോഷ് ഇടപെട്ടതായാണ് വാർത്ത. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എന്തുകൊണ്ടാണ് ജൂനിയറായ അശ്വഥ്…

Read More

ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് പണി ഉറപ്പ്!

സൈബര്‍ ലോകം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് റഷ്യ. ഇപ്പോള്‍ ചില സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ പുതിയ മുന്നറിയിപ്പുമായി രംഗത്ത്. റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെയാണ് കാനഡയില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. ജനപ്രിയ ആപ്പുകളെപ്പോലെ, അല്ലെങ്കില്‍ സൈറ്റുകള്‍ പോലെ തോന്നിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടുന്നത്. എന്നാല്‍ ഏറ്റവും ഗൗരവമായ വാര്‍ത്ത റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ്. സൈബര്‍ സുരക്ഷ…

Read More

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് അന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ലക്ഷ്മണ്‍ സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ബിജെപി നേതാവ് ലക്ഷ്മണ്‍ സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവാണ് ലക്ഷ്മണ്‍ സാവദി. 2012ല്‍ യെദ്യൂരപ്പാ മന്ത്രിസഭയില്‍ അംഗമായിരിക്കേയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും സഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതും വിവാദമായതും. തുടര്‍ന്ന് മൂവരും രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ മഹേഷ് കുമട്ടല്ലിയോട് ലക്ഷ്മണ്‍ പരാജയപ്പെട്ടിരുന്നു. ലക്ഷ്മണ്‍ സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന്…

Read More
Click Here to Follow Us