ജനാർദന റെഡ്ഡിയുടെ ജാമ്യത്തിനായി മുൻ ജഡ്‌ജിക്ക് വാഗ്‌ദാനം ചെയ്തത് 40 കോടി!!

ബെംഗളൂരു: അനധികൃത ഖനനക്കേസിൽ അറസ്റ്റിലായ കർണാടകത്തിലെ ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ജനാർദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നതിന് 40 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് മുൻ സി.ബി.ഐ. ജഡ്ജിയുടെ മൊഴി.

ഹൈദരാബാദിലെ പ്രത്യേക കോടതിയിലാണ് മുൻജഡ്ജി നാഗമാരുതി ശർമ മൊഴിനൽകിയത്. എന്നാൽ, വാഗ്ദാനം നിരസിക്കുകയും ജനാർദന റെഡ്ഡിയുടെ ജാമ്യഹർജി തള്ളുകയും ചെയ്തെന്ന് മുൻജഡ്ജി വെളിപ്പെടുത്തി. 2012 ഏപ്രിലിൽ ആന്ധ്രാ ഹൈക്കോടതിയിലെ ഉയർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ജാമ്യം അനുവദിച്ചാൽ പണംനൽകാമെന്ന വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം കോടതിക്കുമുമ്പാകെ മൊഴിനൽകി.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ജനാർദനറെഡ്ഡിയുടെ പേരിലുള്ള കേസ് പരിഗണിച്ചിരുന്നത് സി.ബി.ഐ. പ്രത്യേക ജഡ്ജിയായിരുന്ന നാഗമാരുതി ശർമയായിരുന്നു. അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ 2011 സെപ്റ്റംബറിലാണ് ജനാർദന റെഡ്ഡിയെ സി.ബി.ഐ. അറസ്റ്റുചെയ്തത്. ജനാർദനറെഡ്ഡിയുടെ കോഴവാഗ്ദാനം തള്ളിയെന്നും നിയമത്തിന്റെ വഴിയിൽ മുന്നോട്ടു പോകുമെന്നുമാണ് അറിയിച്ചതെന്നും മൊഴിനൽകി.

2011 ഏപ്രിലിലാണ് നാഗമാരുതി ശർമ ഹൈദരാബാദ് സി.ബി.ഐ. കോടതി പ്രത്യേക ജഡ്ജിയായി നിയമിതനായത്. കേസിൽ ജനാർദന റെഡ്ഡിക്ക് സുപ്രീംകോടതിയാണ് പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 13-ന് വീണ്ടും വാദം കേൾക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts