പാർട്ടി നേതൃപദവി ആഗ്രഹിക്കുന്നില്ലന്ന് ഡി.കെ.ശിവകുമാർ

ബെംഗളൂരു: പാർട്ടി നേതൃപദവി ആഗ്രഹിക്കുന്നില്ലന്ന് ഡി.കെ.ശിവകുമാർ. നേതൃത്വം നൽകുന്ന ഏത് സ്ഥാനവും ഏറ്റെടുക്കും. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘മുമ്പ് പല അവസരങ്ങളിലും എന്നെ സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ നടന്നില്ല. ഇന്നിത് കാര്യമാക്കുന്നില്ല. ഇത് എന്റെ വിധിയാണ്’’ ശിവകുമാർ പറഞ്ഞു. എം. എൽ.എ.യല്ലാത്ത ലക്ഷ്മൺ സാവദി ഉപമുഖ്യമന്ത്രിയായി. അത് അദ്ദേഹത്തിന്റെ വിധിയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം റൺവേയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കി. രണ്ടാമത് റൺവേ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ വിമാനങ്ങൾ ബെംഗളൂരുവിലെത്തും.

ബെംഗളൂരു: കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം റൺവേയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കി. ഡിസംബർ അഞ്ചിന് ഇവിടെനിന്നും ഔദ്യോഗികമായി സർവീസ് തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. രണ്ടാമത് റൺവേ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ വിമാനങ്ങൾ ബെംഗളൂരുവിലെത്തും. ഒന്നിലധികം തവണ പരിശോധന നടത്തിയതിൽ പൂർണ തൃപ്തിയാണ് പൈലറ്റുമാർ രേഖപ്പെടുത്തിയതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി വീണ്ടും റൺവേയിൽ പരിശോധനകൾ നടത്തും.  എയർ ഏഷ്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ വിവിധ വിഭാഗങ്ങളിൽ പെടുന്ന വിമാനങ്ങളാണ് ചൊവ്വാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയത്. നാലു കിലോമീറ്റർ നീളവും 45 മീറ്റർ…

Read More

ഇന്ദിരാ ക്യാൻറീനുകൾ പൂട്ടില്ല എന്നാൽ അഴിമതി അന്വേഷിക്കും:മുഖ്യമന്ത്രി .

ബെംഗളൂരു : ഇന്ദിരാ കാന്റീനുകൾ പൂട്ടുമെന്ന് അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതേസമയം കാൻറീൻ നടത്തിപ്പിൽ  എന്തെങ്കിലും അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കും. നൂറു പേർക്ക് ഭക്ഷണം നൽകിയ ശേഷം സബ്സിഡിക്കായി ആയിരം എന്ന് കണക്കുകൾ കാണിക്കുന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി.ബി.എം.പിയാണ് അനുവദിക്കേണ്ടത് അവർ അത് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി നാരായണനും രംഗത്തുവന്നു, കാന്റീൻ നടത്തിപ്പിൽ  അഴിമതി ഉണ്ടായതായി മാധ്യമങ്ങളിൽ വാർത്ത വന്നു എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വിഷയത്തെ അറിയാത്ത വിധം മുഖ്യമന്ത്രി യെദിയൂരപ്പയുടെ…

Read More

മലയാള മനോരമയുടെ പൂക്കള പായസ മൽസരം സെപ്റ്റംബർ 8ന്;റജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: മലയാള മനോരമ സംഘടിപ്പിക്കുന്ന പൂക്കള – പായസ മത്സരം സെപ്റ്റംബർ എട്ടിന് രാവിലെ 10 മുതൽ വിമാനപുര കൈരളി നിലയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കള മത്സരത്തിൽ ജേതാക്കളാകുന്നത് ടീമിനെ 20,000 രൂപയും ട്രോഫിയും ലഭിക്കും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000 രൂപ 10000 രൂപ വീതവും ട്രോഫിയും 5 ടീമുകൾക്ക് 3000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. പായസ മത്സരത്തിലെ വിജയിക്ക് 7000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000,3000 രൂപ വീതവും ലഭിക്കും. മത്സരത്തിൽ ആദ്യം…

Read More

നയന്തനഹള്ളി റെയിൽവേ സ്റ്റേഷനു സമീപം സൈനികനെ കവർച്ചക്കാർ തീവണ്ടിയിൽനിന്ന് തള്ളിയിട്ടു

ബെംഗളൂരു: നഗരത്തിലെ നയന്തനഹള്ളി റെയിൽവേ സ്റ്റേഷനു സമീപം സൈനികനെ കവർച്ചക്കാർ ഓടുന്ന തീവണ്ടിയിൽനിന്ന് തള്ളിയിട്ടു. പരിക്കേറ്റ സൈനികനായ മതെ ഗൗഡ(28)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടി എക്സ്പ്രസിൽ ബെംഗളൂരുവിൽനിന്ന് മാണ്ഡ്യയിലെ മദ്ദൂരിലേക്കു പോകുമ്പോഴാണ് സംഭവം. മതെ ഗൗഡയും കുടുംബവും രാവിലെ 7.20-നാണ് ബെംഗളൂരുവിൽനിന്ന് തീവണ്ടിയിൽ കയറിയത്. യാത്രയ്ക്കിടെ മുഖം കഴുകാൻപോയ ഭർത്താവിനെ കാണാതായതോടെ ഭാര്യ ദീപ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു. ചങ്ങല വലിച്ച് തീവണ്ടി നിർത്തിയശേഷം ഭാര്യയും മകനും യാത്രക്കാരും പാളത്തിലിറങ്ങി പരിശോധിച്ചു. നാലു കിലോമീറ്റർ അകലെ പാളത്തിനടുത്ത് അബോധാവസ്ഥയിൽ മതെ ഗൗഡയെ കണ്ടെത്തി. പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.…

Read More

ഗണേശോൽസവമാഘോഷിക്കാൻ 1800 സ്പെഷൽ സർവ്വീസുകളുമായി കർണാടക ആർ.ടി.സി;കേരളത്തിലേക്ക് 16 സർവ്വീസുകൾ;8 സ്പെഷലുകളുമായി കേരള ആർ.ടി.സി.

ബെംഗളൂരു: വിനായക ചതുർഥി അവധി പ്രമാണിച്ച് ഇന്നും നാളെയുമായി ബംഗളൂരുവിൽ നിന്ന് നൂറുകണക്കിന് സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി. എറണാകുളം(3) തൃശൂർ(5) പാലക്കാട്(3) കോഴിക്കോട്(2) കണ്ണൂർ(1) കോട്ടയം(2) എന്നിവിടങ്ങളിലേക്കാണ് നാളെ അധിക സർവീസുകൾ നടത്തുന്നത് . കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും തമിഴ്നാട് ആന്ധ്ര തെലങ്കാന മഹാരാഷ്ട്ര ഗോവ സംസ്ഥാനങ്ങളിലുമായി 1800 സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്ന് കർണാടക ആർടിസി അറിയിച്ചു. തിങ്കളാഴ്ചയാണ് വിനായകചതുർഥി എങ്കിലും യാത്രാ തിരക്ക് ഇന്നു തന്നെ ആരംഭിക്കും. നാലോ അതിലധികമോ ടിക്കറ്റുകൾ ബുക്ക് ചെയ്താൽ അഞ്ച് ശതമാനവും മടക്ക ടിക്കറ്റ് ബുക്ക്…

Read More

രാജ്യത്ത് 75 മെഡിക്കൽ കോളേജുകൾ കൂടി;നിർണായക തീരുമാനവുമായി മോദി സർക്കാർ.

ഡൽഹി :രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനാണ് തീരുമാനം. മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത ജില്ലകള്‍ക്കാണ് പ്രഥമ പരിഗണന. അതേസമയം കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

Read More

തരൂരിനെയും ജയറാം രമേശിനേയും രൂക്ഷമായി വിമർശിച്ച് മുൻമുഖ്യമന്ത്രി വീരപ്പ മൊയ്ലി.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച്  കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് ദേശീയ നേതാവ് വീരപ്പ മൊയ്‍ലിയും രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ശശിതരൂര്‍ എന്നിവര്‍ക്കെതിരെയാണ് വീരപ്പ മൊയ്‍ലി പരസ്യ വിമര്‍ശനമുന്നയിച്ചത്. രണ്ടാം യുപിഎയുടെ നയ വൈകല്യത്തിന് പ്രധാന കാരണം ജയറാം രമേശാണെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. മോദിയെ സ്തുതിച്ച് ജയറാം രമേശും ശശി തരൂരും രംഗത്തെത്തിയത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് വിട്ട് പോകുന്നവര്‍ക്ക് അത് നേരിട്ട് പറഞ്ഞാല്‍ മതി. പാര്‍ട്ടിയെയും…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9,10 തീയതികളിൽ.

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9, 10 തീയതികളിൽ നടക്കും. മൈസൂരു റോഡ് ബ്യാട്ടരായണ പുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ കാലത്ത് 9 മുതൽ വൈകീട്ട് 8 മണിവരെയുള്ള ചന്തയിൽ നേന്ത്ര പഴം, കായ വറുത്തത്, ശർക്കര ഉപ്പേരി, പച്ചക്കറി, തുണിത്തരങ്ങൾ എന്നിവ ലഭ്യമായിരിക്കും എന്ന് ഡി.സി.എസ് പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ :+91 9845185326, +91 9886631528

Read More

പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു : പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. ഈസ്റ്റ് വെസ്റ്റ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് മരണപെട്ട രിഫാസ്. കുട്ടുകാരോടൊന്നിച്ച് വാടക വീട്ടിലായിരുന്നു താമസം ഇന്നലെ രാവിലെയാണ് പനി അനുഭവപ്പെട്ടത് പക്ഷെ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. അവിടെയുണ്ടായിരുന്ന ഗുളികയും കഴിച്ച് കിടന്നതാണെന്നും ഇന്ന് നേരം പുലർന്നിട്ടും ഉണരാത്തത് കണ്ടപ്പോൾ സംശയം തോന്നിയ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും കൂടെയുണ്ടായിരുന്ന കൂട്ടുകാർ പറഞ്ഞു. പക്ഷെ ആശുപത്രിയിൽ എത്തുന്നതിൻ്റെ രണ്ട് മണിക്കൂറുമുൻപെ മരണം സംഭവിച്ചതായി സ്വകാര്യ  ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സാറ്റ്ലൈറ്റ് ഏരിയാ കെ.എം.സി.സി നേതാവ് ശ്രീ…

Read More
Click Here to Follow Us