ശബരിമലയുടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒരുരൂപപോലും സംഭാവന നല്‍കിയിട്ടില്ല; ബെംഗളൂരു വ്യാപാരി

ബെംഗളൂരു: ശബരിമലയുടെ പേരില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒരുരൂപപോലും സംഭാവന നല്‍കിയിട്ടില്ലെന്ന് സുഹൃത്തും മധുരപലഹാര ബ്രാന്‍ഡുകളുടെ മൊത്തവിതരണക്കാരനുമായ വിനീത് ജെയിന്‍ പറഞ്ഞു.

2019ല്‍ ദ്വാരപാലകശില്‍പത്തിന്റെ പാളി ശബരിമലയിലേക്ക് കാറില്‍ കൊണ്ട്‌പോയപ്പോള്‍ അനുഗമിച്ചിരുന്നു.

ചെന്നൈയില്‍ നിന്ന് സ്വര്‍ണം പൂശിയ ശേഷം ബെംഗളൂരു ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചിട്ടാണ് ശബരിമലയിലെക്ക് കൊണ്ട് പോയത്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

ശ്രീരാംപുര ക്ഷേത്രത്തില്‍ വെച്ചാണ് കീഴ്ശാന്തിയായിരുന്ന പോറ്റിയുമായി സൗഹൃദത്തിലായത്.

ഒട്ടേറെത്തവണ പോറ്റിക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്.

പോറ്റിയുടെ നിര്‍ദേശപ്രകാരം ദ്വാരപാലകശില്‍പം പൊതിയാന്‍ സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്ത ബെംഗളൂരു വ്യവസായി രമേഷ് റാവു പൊതുസുഹൃത്താണ് എന്നും വിനീത് പറഞ്ഞു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സംഭാവന ല്‍കിയിട്ടില്ല; ബെംഗളൂരു വ്യാപാരി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts