പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു : പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.

ഈസ്റ്റ് വെസ്റ്റ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് മരണപെട്ട രിഫാസ്.

കുട്ടുകാരോടൊന്നിച്ച് വാടക വീട്ടിലായിരുന്നു താമസം

ഇന്നലെ രാവിലെയാണ് പനി അനുഭവപ്പെട്ടത് പക്ഷെ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.

അവിടെയുണ്ടായിരുന്ന ഗുളികയും കഴിച്ച് കിടന്നതാണെന്നും ഇന്ന് നേരം പുലർന്നിട്ടും ഉണരാത്തത് കണ്ടപ്പോൾ സംശയം തോന്നിയ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും കൂടെയുണ്ടായിരുന്ന കൂട്ടുകാർ പറഞ്ഞു.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

പക്ഷെ ആശുപത്രിയിൽ എത്തുന്നതിൻ്റെ രണ്ട് മണിക്കൂറുമുൻപെ മരണം സംഭവിച്ചതായി സ്വകാര്യ  ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സാറ്റ്ലൈറ്റ് ഏരിയാ കെ.എം.സി.സി നേതാവ് ശ്രീ ശംസുദ്ധീൻ ഡോക്ടറെ കണ്ട് വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

നാട്ടിൽനിന്നും ബന്ധുക്കൾ വൈകുന്നേരത്തോടെ നഗരത്തിൽ എത്തിച്ചേരും.

മൃതശരീരം ഇപ്പോൾ രാജരാജേശ്വരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.വെളിയങ്കോട് സ്വദേശിയായ റസാഖിൻ്റെ മകൻ ആണ് മരിച്ച രിഫാസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts