ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്തത് ബോളിങ് കരുത്തിൽ; വിജയഗാഥ തുടര്‍ന്ന് ഇന്ത്യ

നേപ്പിയര്‍: ഓസ്‌ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ബൗളര്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന്റെ മികവില്‍ എട്ടു വിക്കറ്റിനാണ് കിവികളെ കോലിയും സംഘവും കശാപ്പ് ചെയ്തത്. ബോളിംഗില്‍ പുലര്‍ത്തിയ ആധിപത്യം ബാറ്റിങിലും തുടരാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കായി.

ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 38 ഓവറില്‍ വെറും 157 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ സൂര്യപ്രകാശത്തെ തുടര്‍ന്നു കളി കുറച്ചു സമയം നിര്‍ത്തി വയ്ക്കുകയും ഇന്ത്യന്‍ ലക്ഷ്യം ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറില്‍ 156 റണ്‍സായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. 34.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ ചെറുത്ത് നിന്നത്. നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

ഓപ്പണര്‍ രോഹിത് ശര്‍മ (11), വിരാട് കോലി (45) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ധവാനും അമ്പാട്ടി റായുഡു (13)വും പുറത്താവാതെ നിന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
[masterslider id="10"]

Related posts

Click Here to Follow Us