ട്രെയിനിലെ വിളളലിലൂടെ ഫോണ്‍ വീണ് നഷ്ടപ്പെട്ടു; റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊല്ലം: ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ശിക്ഷ വിധിച്ചത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ഥി എ.അയ്യപ്പനാണ് 27,999 രൂപ റെയില്‍വേ നല്‍കേണ്ടത്.

ഷൊര്‍ണൂര്‍ സ്റ്റേഷന്‍ സൂപ്രണ്ടും തിരുവനന്തപുരം ഡിവിഷണല്‍ മാനേജരുമാണു പിഴ ശിക്ഷ അടയ്ക്കേണ്ടത്. ഫോണിന്റെ വിലയായ 12999 രൂപയ്ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേര്‍ത്താണ് ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും ഷീല ജേക്കബ് അംഗവുമായ ഫോറത്തിന്റെ ഉത്തരവ്.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ഒരു മാസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശയും പിന്നീടു താമസിച്ചാല്‍ 12 ശതമാനം പലിശയും നല്‍കണമെന്നും വിധിയിലുണ്ട്. 2017 ജൂണ്‍ 5ന് പരശുറാം എക്സ്പ്രസില്‍ കായംകുളത്തു നിന്നു ഷൊര്‍ണൂരിലേക്കുള്ള യാത്രയില്‍ അയ്യപ്പന്റെ ഫോണ്‍ കോച്ചിലെ വിള്ളലിനിടയിലൂടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ഫോണ്‍ നഷ്ടപ്പെട്ട ഉടനെ കോട്ടയം ആര്‍പിഎഫിലും ഷൊര്‍ണൂരില്‍ എത്തിയ ശേഷം റയില്‍വേ പൊലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിയുമായി എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts