സംസ്ഥാനത്ത് ബീഫ് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു..

ബെംഗളൂരു: സംസ്ഥാനത്ത് ബി.സ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെ സംസ്ഥാനത്തെ ഭരണ രീതിയും മാറുകയാണ്. അധികാരത്തിലേറിയ ഉടന്‍ തന്നെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ബീഫ് നിരോധിക്കണമെന്നവശ്യപ്പെട്ട് ബിജെപിയുടെ ഗോ സംരക്ഷണ സെല്ലാണ് നിവേദനം നല്‍കിയിരിക്കുന്നത്. എന്നാല്‍…

Read More

കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍!

ബെംഗളൂരു: കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് യുവാവിന് വെടിയേറ്റതെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Read More

രാണുവിന് 55 ലക്ഷത്തിന്‍റെ വീട് സമ്മാനിച്ച് സല്‍മാന്‍!!

ഒരു വീഡിയോയിലൂടെ റണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമില്‍ നിന്നും ബോളിവുഡിലെത്തിയ വ്യക്തിയാണ് രാണു മണ്ഡല്‍. ലതാ മങ്കേഷ്കറിന്‍റെ ‘ഏക്‌ പ്യാര്‍ കാ നഗ്മാ’ എന്ന ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാണു ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടിയത്. ഇതേ തുടര്‍ന്ന്, ഹിമേഷ് രേഷ്മിയയ്ക്കൊപ്പം ബോളിവുഡില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരവും രാണുവിനെ തേടിയെത്തി. രാണുവും ഹിമേഷും ചേര്‍ന്നാലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, മറ്റൊരു ഭാഗ്യവും രാണുവിനെ തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍…

Read More

കൊങ്കൺ പാതയിൽ ഇന്ന് പൂർണ തോതിലുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ.

മംഗളൂരു : കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം തുടങ്ങാനാവുമെന്ന് റെയിൽവെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി…

Read More

ജാലഹള്ളി മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോ ഇടിച്ച് ഒരു മരണം.

ബെംഗളൂരു : ജാലഹള്ളി മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരനായ ഇനിയാതുള്ള (61) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ നയാസ്, ഇനിയാതുള്ള യുടെ മകൾ സബിഹാ, ഭർത്താവ് റഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. മേൽപ്പാലത്തിന് മുകളിൽ പാർക്കുചെയ്തിരുന്ന കാറിനു പിന്നിൽ ഓട്ടോ ഇടുക്കുയായിരുന്നു. കാർ ഡ്രൈവർ സക്കീർ ഹുസൈനെ (31) പീനിയ ട്രാഫിക്ക് പോലീസ് അറസ്റ്റ് ചെയ്തു.

Read More

ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധധർണ നടത്തി കോൺഗ്രസ്

ബെംഗളൂരു: പ്രളയത്തിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധധർണ നടത്തി കോൺഗ്രസ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായമായി 5000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. ഗവർണർ വാജുഭായ് വാലക്കാണ് പ്രധാന മന്ത്രിക്കുള്ള നിവേദനം സമർപ്പിച്ചത്. കേന്ദ്ര സർക്കാർ ദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് അനുവദിച്ചില്ലെന്നും ഇത് തുടർന്നാൽ സമരം ശക്തമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 30000…

Read More

കേരളത്തിൽ വഴി തെറ്റിയലഞ്ഞ 25കാരിയെ സുരക്ഷിതമായി ബെംഗളൂരുവിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അനുമോദനം.

ബെംഗളൂരു : കേരളത്തിൽ വഴിതെറ്റി അലഞ്ഞ കർണാടക സ്വദേശിയായ 25 കാരിയെ സുരക്ഷിതമായി ബംഗളൂരുവിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയ കർണാടക ആർടിസി ജീവനക്കാർക്ക് അനുമോദനം. KA-57 F3779 എന്ന തിങ്കളാഴ്ചത്തെ മൂന്നാർ -ബംഗളൂരു നോൺ എ സി സ്ലീപ്പർ ബസ് രാത്രി 12:00 ഒടെ ചിന്നാര് എത്തിയപ്പോഴാണ് അജ്ഞാതൻ ബസ് കൈകാണിച്ച് നിർത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബസ്സിൽ കയററണം എന്നും വനമേഖലയിൽ ഒറ്റയ്ക്ക് വിടുന്നത് അപകടമാണെന്നും ഇയാൾ അറിയിച്ചു. കർണാടക സ്വദേശിയാണെന്ന് മനസ്സിലാക്കിയതോടെ ജീവനക്കാർ ഇവരെ ഒപ്പംകൂട്ടുകയും ടിക്കറ്റും ഭക്ഷണവും ഉൾപ്പെടെ മുഴുവൻ ചെലവും…

Read More

സൂക്ഷിക്കുക! നഗരത്തിൽ നിന്ന് മൈസൂരുവിലേക്കുള്ള പാതയിൽ വീണ്ടും കവർച്ച;വടിവാൾ കാട്ടി മലയാളി യുവാക്കളുടെ വില കൂടിയ ബൈക്ക് തട്ടിയെടുത്തു;സംഭവം നടന്നത് രാമനഗരക്ക് സമീപം.

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി യുവാക്കളുടെ ബൈക്ക് തട്ടിയെടുത്തതായി പരാതി. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ ഹൊസൂർ റോഡിലെ ചന്ദാപുരയിൽ നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അബിൻ തോമസ്, അർജുൻ പി.കെ. എന്നീ സുഹൃത്തുക്കളുടെ ഡ്യൂക്ക് ബൈക്കാണ് അക്രമികൾ തട്ടിയെടുത്തത്. ഏകദേശം രാത്രി ഒരു മണിയോടെ ആണ് സംഭവം, രാമനഗര കഴിഞ്ഞ് ഏകദേശം 6 കിലോമീറ്ററോളം മുന്നോട്ട് പോയതിന് ശേഷം 2 പേർ വടിവാളുമായി മറ്റൊരു ബൈക്കിൽ പിൻ തുടരുകയും ഇവരുടെ ബൈക്കിന് കുറുകെ നിർത്തിയതിന് ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ബൈക്കും കയ്യിലുണ്ടായിരുന്ന…

Read More

എന്തുപറ്റി ജെയ്സാ, ക്ലാസില്‍ ഭയങ്കര ചൂടാണോ? വൈറലായി ‘ദൈവമേ’

വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്‌, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ്‌ എഡി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’. പ്രണയം, കോമഡി, സൗഹൃദം എന്നിങ്ങനെ ഒരു മലയാളിയെ നൊസ്റ്റാല്‍ജിയയുടെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ വേണ്ട എല്ലാ ചേരുവകളും അടങ്ങിയ ഒരു ചിത്രമാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’. പുതുമകൊണ്ട് കയ്യടി നേടിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഏറെ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നു. വരിയും ഈണവും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ‘ജാതിക തോട്ടം’ എന്ന ഗാനത്തിന് ശേഷം ഇപ്പോള്‍ മറ്റൊരു ഗാനം പ്രേക്ഷകര്‍ക്കായി പുറത്തിറക്കിയിരിക്കുകയാണ്…

Read More

സൈന്യം കാശ്മീര്‍ വിടണം: കൊല്ലത്തേക്ക് പാക് സന്ദേശം!!

കൊല്ലം: കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിനെതിരെ പാകിസ്ഥാനില്‍ നിന്നും സന്ദേശം. കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ് നമ്പറിലേക്കാണ് സൈന്യം കശ്മീര്‍ വിടണണമെന്ന സന്ദേശമെത്തിയത്. കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെയെന്നും പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82 ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നുമുള്ള സന്ദേശത്തില്‍ പറയുന്നു. ഹിന്ദി, ഉറുദു ഭാഷകളിലായെത്തിയ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്‍റെ  സഹായത്തോടെ അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ രാജ്യാന്തര ഏജന്‍സികളുടെ…

Read More
Click Here to Follow Us