ഗണേശോത്സവത്തെ വരവേൽക്കാൻ ഉദ്യാനനഗരമൊരുങ്ങി.

ബെംഗളൂരു:പരിസ്ഥിതിക്ക് കോട്ടമേൽപ്പിക്കാതെ വിനായക ചതുർഥി ആഘോഷത്തിനൊരുങ്ങി നഗരം. വിവിധ ക്ഷേത്രങ്ങളിലും റെസിഡൻറ്‌ഷ്യൽ അസോസിയേഷനുകളുടെ കീഴിലും ഗണേശവിഗ്രഹ നിമജ്ജനത്തിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കളിമണ്ണുകൊണ്ടും ധാന്യങ്ങൾ കൊണ്ടും നിർമിച്ച ഗണേശ വിഗ്രഹമാണ് ഇത്തവണ വിപണിയിലുള്ളത്. കഴിഞ്ഞവർഷം മുതൽ നഗരത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള വിഗ്രഹങ്ങൾ പൂർണമായി നിരോധിച്ചിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പല വലിപ്പത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ വിൽപ്പനയ്ക്കായി നിരന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിഗ്രഹങ്ങൾ എത്തിക്കുന്നത്. ധാന്യങ്ങൾ കൊണ്ടുള്ള വിഗ്രഹത്തിനാണ് ഏറെ ആവശ്യക്കാരുള്ളത്. 300 രൂപമുതലാണ്…

Read More

യെദിയൂരപ്പ ഇങ്ങനെ പകപോക്കുമെന്ന് പ്രതീക്ഷിച്ചില്ല: ഡി.കെ.ശിവകുമാർ.

ബെംഗളൂരു:കർണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ വൈരാഗ്യ രാഷ്ട്രീയത്തിന് വിത്തിട്ടതായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി. കെ. ശിവകുമാർ. സഖ്യസർക്കാർ കൊണ്ടുവന്ന പദ്ധതികൾ വൈരാഗ്യ ബുദ്ധിയോടെ മുഖ്യമന്ത്രി റദ്ദാക്കുകയാണ്. ഇതിൽനിന്ന് പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. ‘ എന്റെ അടുത്ത സുഹൃത്താണ് യെദ്യൂരപ്പ. മുഖ്യമന്ത്രിയായ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’ ശിവകുമാർ പറഞ്ഞു. യെദ്യൂരപ്പ വൈരാഗ്യത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തനിക്കെതിരേയുള്ള നീക്കങ്ങളെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ് സദാശിവ നഗറിലെ വീട്ടിൽ തടിച്ചുകൂടിയ പ്രവർത്തകരുമായി ശിവകുമാർ സംസാരിച്ചു. രാവിലെ മുതൽ അനുയായികൾ…

Read More

ഏഴിന് പ്രധാനമന്ത്രി നഗരത്തിൽ.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ ഏഴിന് ബെംഗളൂരുവിലെത്തും. രാജ്യത്തിന്റെ രണ്ടാമത്തെ ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് സാക്ഷ്യം വഹിക്കാനായാണ് ബെംഗളൂരുവിലെത്തുന്നത്. കർണാടകത്തിലെ മഴക്കെടുതിയും വിലയിരുത്തും. കനത്ത മഴയിലും മണ്ണിടിച്ചിലിലും 30000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. മഴക്കെടുതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കണമെന്നും അടിയന്തര സഹായമായി 5000 കോടി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More

ബെംഗളൂരു-തിരുവനന്തപുരം സ്വകാര്യ ബസ്സ് ജീവനക്കാർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു!!

ബെംഗളൂരു: സ്റ്റോപ്പ് എത്തും മുമ്പ് ബെംഗളൂരു-തിരുവനന്തപുരം സ്വകാര്യ ബസ്സ് ജീവനക്കാർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു-തിരുവനന്തപുരം സര്‍വീസ് നടത്തുന്ന മാജിക് എക്‌സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ടത്. ബസിന് തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാന്‍ അനുമതി ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പുറപ്പെടേണ്ട ബസ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത് ഇന്നു പുലര്‍ച്ചെയാണെന്നും യാത്രക്കാര്‍ പറഞ്ഞു.

Read More

ട്വിറ്റര്‍ സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!!

സാൻഫ്രാൻസിസ്കോ: ട്വിറ്റര്‍ സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!! ട്വിറ്റർ സിഇഓ ജാക്ക് ഡോർസിയുടെ അക്കൗണ്ട് വെള്ളിയാഴ്ച ഉച്ചയോടെ കക്കിൾ സക്വാഡ് എന്ന ഹാക്കർ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഡോർസിയുടെ അക്കൗണ്ടിൽ നിന്നും വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റർ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ സെർവറുകളിലേക്ക് ഹാക്കർമാർ കടന്നിട്ടില്ലെന്നും ഡോർസി ഉപയോഗിച്ചിരുന്ന ഫോൺനമ്പർ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്റർ പറയുന്നത്. ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഹാക്കർമാർ ട്വീറ്റ് ചെയ്തത്.…

Read More

ഇന്ത്യയുടെ കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക്; 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷ ‘മറന്നേക്കൂ’വെന്ന് സുബ്രഹ്മണ്യന്‍ സ്വാമി!!

ന്യൂഡൽഹി: ഇന്ത്യയുടെ കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക്. പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷ ‘മറന്നേക്കൂ’വെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. Get ready to say good bye to ₹ 5 trillion if no new economic policy is forthcoming. Neither boldness alone or knowledge alone can save the economy from a crash. It needs both. Today we have…

Read More

ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്‍റെതോ?

ബെംഗളൂരു: ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്‍റെതോ? കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി കെ ശിവകുമാറിനെക്കൂടാതെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍…

Read More

ബി.എം.എസ്.സി ഫുട്ബാൾ മാമാങ്കത്തിന് സെപ്റ്റംബർ ഒന്നിന് കിക്കോഫ്.

ബംഗളൂരു: ഉദ്യോനഗരിയിലെ മലയാളി കാൽപന്തു പ്രേമികൾക്കിടയിലേക്ക് ആവേശമായി ഫുട്ബാൾ മാമാങ്കത്തിന് കളമൊരുങ്ങുന്നു. ബംഗളൂരു മലയാളീസ് സ്പോർട്സ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഫുട്ബാൾ ടൂർണമെൻറിന് (ഫുട്ബാൾ മാമാങ്കം-2019) ഞായറാഴ്ച തുടക്കമാകും. സർജാപുർ റോഡിലെ വിപ്രോക്ക് സമീപമുള്ള വെലോസിറ്റി ഗ്രൗണ്ടിൽ രാവിലെ 6.30ന് ഫുട്ബാൾ ടൂർണമെൻറിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ബംഗളൂരുവിലെ വിവിധ മലയാളികൾ നേതൃത്വം നൽകുന്ന 24 ടീമുകളാണ് ഫുട്ബാൾ മാമാങ്കത്തിൽ പന്തുതട്ടുന്നത്. ഫുട്ബാൾ മത്സരത്തിനൊപ്പം വനിതകളുടെ ടീമുകൾ തമ്മിലുള്ള പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും നടക്കും. മൂന്നു ടീമുകളടങ്ങിയ എട്ടു ഗ്രൂപ്പുകളായി നടക്കുന്ന…

Read More

ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഏരിയകളിൽ ഒന്നായ പീനിയ പൂട്ടലിന്റെ വക്കിൽ;10000 ൽ അധികം വ്യവസായ ശാലകൾ പൂട്ടിയേക്കും;15 ലക്ഷത്തോളം ആൾക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യത.

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒന്നായ ഇൻഡസ്ട്രിയിലെ നല്ലൊരു ശതമാനം കമ്പനികളും പൂട്ടലിന്റെ വക്കിൽ, പതിനായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവക്കുമ്പോൾ 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന വാർത്ത കന്നഡ ദിനപത്രം “പ്രജാവാണി” ആണ് റിപോർട്ട് ചെയ്തത്. ഒരു കാലത്ത് നഗരത്തിൽ ജോലി തേടിയെത്തുന്ന എല്ലാവരുടെയും ആശ്രയമായി മാറിയ പീനിയ ഇൻഡിസ്ട്രിയിലെ മൊത്തം ടേൺ ഓവർ കഴിഞ്ഞ 2 മാസമായി 70% ഓളം കുറഞ്ഞതായി ആണ് കണക്കാക്കുന്നത്. വലിയ കമ്പനികളുടെ സെയിൽ 60% ഓളം കുറഞ്ഞപ്പോൾ സ്മാൾ സ്കെയിൽ മീഡിയം…

Read More

ചെന്നൈയിൽ നിന്നും മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഓണം സ്പെഷൽ തീവണ്ടികൾ പ്രഖ്യാപിച്ച റെയിൽവേ ബെംഗളൂരു മലയാളികളോട് സ്വീകരിക്കുന്നത് ചിറ്റമ്മ നയം;ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് സ്പെഷൽ തീവണ്ടികൾ അനുവദിക്കാത്തത് ആരുടെ പോക്കറ്റിലെ കാശു കണ്ട് ?

ബെംഗളൂരു: പ്രിയദർശൻ-മോഹൻലാൽ – ജഗതീ ശ്രീകുമാർ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒരു സൂപ്പർ ഹിറ്റായ ചലച്ചത്രമാണ് “കിലുക്കം” അതിൽ അത്യന്തം നർമ്മത്തിൽ ചാലിച്ച ഒരു സംഭാഷണമുണ്ട് നിശ്ചൽ കുമാർ ജോജിയോടു പറയുന്നു ” നീ ചാറിൽ മുക്കി നക്കിയാൽ മതി”ഏകദേശം ഈ ഡയലോഗ് എല്ലാ ബെംഗളൂരു മലയാളികളോടും ആവർത്തിക്കുന്ന വിധമാണ് റെയിൽവേയുടെ സമീപനം. അത് ഈ വർഷം ഓണത്തിന് മാത്രമല്ല എല്ലാ വിശേഷ അവസരങ്ങളിലും അത് പെരുന്നാളാകട്ടെ കൃസ്തുമസ് ആകട്ടെ വിഷു ആകട്ടെ ബെംഗളൂരു മലയാളികൾ “ചാറിൽ മുക്കി നക്കിയാൽ മതി” എന്നാണ് റെയിൽവേ…

Read More
Click Here to Follow Us