സർക്കാർ കാലാവധി തികക്കില്ല; പാർട്ടി പ്രവർത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ!!

ബെംഗളൂരു: ബി.ജെ.പി. സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകുമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്ത് ഭരണമില്ല. 17 എം.എൽ.എ.മാർ രാജിവെച്ചതിനെ തുടർന്നാണ് ബി.ജെ.പി. സർക്കാർ നിലവിൽ വന്നത്. ഇത് എത്രകാലം തുടരും. സർക്കാർ പരമാവധി ഒരു വർഷം വരെ നിലനിന്നേക്കും. രാജിവെച്ചവരെ സ്പീക്കർ അയോഗ്യരാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സുപ്രീം കോടതി റദ്ദാക്കിയാൽ ഇവരെ ബി. ജെ. പി.ക്ക് മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടി വരും. ബി.ജെ.പി.ക്കുള്ളിലെ വിഭാഗീയത സർക്കാറിന്റെ പതനത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡി.കെ. ശിവകുമാറിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൂന്നാം തവണയും ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ ശിവകുമാർ ഖാൻ മാർക്കറ്റിലെ ഇ.ഡി. ഓഫീസിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച നാലര മണിക്കൂറും ശനിയാഴ്ച എട്ടുമണിക്കൂറും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.  

Read More

“ഹാരോഹളളിയിൽ ചന്ദ്രയാൻ”റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഒരു കലാകാരന്റെ പ്രതിഷേധം ഇങ്ങനെ!

ബെംഗളൂരു : ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 അടുത്ത ദിവസങ്ങളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്.അതേ സമയം കലാകാരനായ ബാദൽ നഞ്ജുണ്ട സ്വാമിയുടെ പ്രതിഷേധം ചന്ദ്രയാനായി പറന്നിറങ്ങിയത് നഗരത്തിലെ ഹാരോഹള്ളിയിൽ. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത് പൂർ നിയമസഭാ മണ്ഡലത്തിലെ തുംഗ നഗർ ,വിശ്വനീടം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ റോഡിൽ ബഹിരാകാശ സഞ്ചാരിയെ കണ്ട് ആദ്യമെന്ന് ഞെട്ടി. പിന്നീടത് സ്വാമിയുടെ ഇൻസ്റ്റലേഷനാണ് എന്ന് തിരിച്ചറിഞ്ഞതോടെ തദ്ദേശവാസികൾ എല്ലാം സഹായിക്കാൻ കൂടെ ചേർന്നു. ഹാരോഹള്ളിയിലെ റോഡിന്റെ ശോചനീയ അവസ്ഥ കാൻവാസ് ആക്കിക്കൊണ്ടാണ് സ്വാമിയുടെ സൃഷ്ടി പിറന്നത്, ബഹിരാകാശ…

Read More

കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തടഞ്ഞു.

ബെംഗളൂരു : കന്നടയിലും അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട സൂപ്പർ ഹിറ്റ് സിനിമ കെ.ജി.എഫിന്റെ  രണ്ടാം ഭാഗം കർണാടക കോലാറി ലെ സയനൈഡ് ഹിൽസിൽ ചിത്രീകരിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റ്പരിസ്ഥിതിക്ക് ദോഷം ചെയ്യും എന്ന് ആരോപിച്ച് പ്രദേശവാസി സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഇത് . അതേസമയം ഇവിടെ ചിത്രീകരണം തീരാറായി എന്നും പ്രശ്നം നിയമപരമായി പരിഹരിച്ചശേഷം ശേഷിച്ച ഭാഗം ഷൂട്ടിങ്ങിനായി തിരിച്ചെത്തുമെന്നും നിർമ്മാതാവ് കാർത്തിക ഗൗഡ പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുള്ളൂ വൃക്ഷങ്ങൾ ഇല്ലാത്ത വ രണ്ട പ്രദേശമാണിത് എന്നും കൂട്ടിച്ചേർത്തു.…

Read More

“നൃത്തം ചെയ്യാനറിയാത്ത അഭിസാരിക”സ്ത്രീവിരുദ്ധ പരാമർശവുമായി മുൻ മുഖ്യമന്ത്രി; വിവാദം!

ബെംഗളൂരു : ജെഡിഎസ് കോൺഗ്രസ് സർക്കാരിൻറെ പതനത്തിനു പിന്നിൽ സിദ്ധരാമയ്യ ആണെന്നുള്ള ജെഡിഎസ് നേതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ വിവാദത്തിന് വിത്തിട്ടു. “നൃത്തംചെയ്യാൻ അറിയാത്ത അഭിസാരിക ഈ വേദി നൃത്തത്തിന് പറ്റിയതല്ല” എന്നു പറയുന്നതുപോലെയാണ് ചിലരുടെ വിമർശനങ്ങൾ എന്ന പ്രതികരണമാണ് സിദ്ധരാമയ്യ കുരുക്കിയത്. സിദ്ധരാമയ്യ നടത്തിയത് അങ്ങേ അറ്റം സ്ത്രീവിരുദ്ധമായ പരാമർശം ആണ് എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ എങ്ങനെയാണ് കാണുന്നത് എന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്ന ബിജെപി എംപി കരന്തലജെ ആരോപിച്ചു. എന്നാൽ താൻ ബിജെപിയാണ് ഉദ്ദേശിച്ചതെന്നും,…

Read More

പീനിയ വ്യവസായമേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളെ പിരിച്ചുവിട്ടും ഓവർടൈം ജോലി വെട്ടിക്കുറച്ചും പ്രവൃത്തിദിവസങ്ങളുടെ എണ്ണം കുറച്ചും കമ്പനികൾ..

ബെംഗളൂരു: പീനിയ വ്യവസായമേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളെ പിരിച്ചുവിട്ടും ഓവർടൈം ജോലി വെട്ടിക്കുറച്ചും പ്രവൃത്തിദിവസങ്ങളുടെ എണ്ണം കുറച്ചും കമ്പനികൾ. സാമ്പത്തികപ്രതിസന്ധി ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ ചെറുകിട വ്യവസായമേഖലയായ പീനിയയുടെ നട്ടെല്ലൊടിക്കുന്നു. 8000-ത്തിലേറെ ചെറുകിട കമ്പനികളുള്ള പീനിയയിലെ പകുതിയിലേറെ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമായേക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 15 ലക്ഷത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. വസ്ത്രം, ഇരുമ്പ് ഉത്‌പന്നങ്ങൾ, റബ്ബർ ഉത്‌പന്നങ്ങൾ, വാഹനങ്ങളുടെ ഘടകങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ നിർമിക്കുന്ന കമ്പനികളാണ് പീനിയയിൽ ഏറെയും. നടപ്പുസാമ്പത്തികവർഷത്തിന്റെ തുടക്കംമുതലാണ് പ്രതിസന്ധി അതിരൂക്ഷമായത്. നോട്ടുനിരോധനത്തിനുശേഷം പണത്തിന്റെ വിതരണത്തിലുണ്ടായ…

Read More

ഇത് അധ്യാപികയല്ല ‘റോബോട്ട്’; നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നത് റോബോട്ടുകൾ!!

ബെംഗളൂരു: അധ്യാപകരെപ്പോലെ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് റോബോട്ടുകൾ. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ, ഏഴുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ മുന്നൂറോളം വിദ്യാർഥികൾക്ക് ദിവസേന അഞ്ചു വിഷയങ്ങളിലാണ് യന്ത്രമനുഷ്യർ ക്ലാസെടുക്കുന്നത്. വിദ്യാർഥികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയുംചെയ്യുമെന്ന് ഇൻഡസ് ഇന്റർനാഷണൽ സ്കൂൾ ചീഫ് ഡിസൈൻ ഓഫീസർ വിഘ്‌നേഷ് റാവു പറഞ്ഞു. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള യന്ത്രമനുഷ്യർ സ്ത്രീവേഷത്തിലാണുള്ളത്. 45 കിലോഗ്രാമാണ് ഭാരം. ക്ലാസെടുക്കുമ്പോൾ മനുഷ്യരെപ്പോലെതന്നെ ആംഗ്യങ്ങളും കാണിക്കും. വിഘ്‌നേഷ് റാവുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനേഴംഗസംഘവുംചേർന്ന് മൂന്നു റോബോട്ടുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അധ്യാപകർ, പ്രോഗ്രാമർ, കണ്ടന്റ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, ഹാർഡ്‌വേർ…

Read More

സിദ്ധാർഥയുടെ കത്തിനെക്കുറിച്ച് മുൻ ഡി.ഐ.ജി. അശോക് കുമാർ മൽഹോത്ര അന്വേഷിക്കും!

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യചെയ്ത ഉടമ വി.ജി. സിദ്ധാർഥയുടെ കത്തിനെക്കുറിച്ച് ‘കഫേ കോഫി ഡേ’ കമ്പനി അന്വേഷിക്കും. ഇതിനായി സി.ബി.ഐ. മുൻ ഡി.ഐ.ജി. അശോക് കുമാർ മൽഹോത്രയെ നിയോഗിച്ചു. സിദ്ധാർഥയുടെ കത്തിൽ സാമ്പത്തികബുദ്ധിമുട്ടിനെക്കുറിച്ചും ആദായനികുതി റെയ്ഡിനെക്കുറിച്ചും പരാമർശിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ നേരത്തേ രാജ്യാന്തര കമ്പനിയെ ഏൽപ്പിച്ചിരുന്നു. ഇതൊഴിവാക്കിയാണ്, സി.ബി.ഐ.യിലിരിക്കെ നിരവധി സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിച്ച മുൻ ഉദ്യോഗസ്ഥനെ കമ്പനി അന്വേഷണച്ചുമതല ഏൽപ്പിച്ചത്. ജൂലായ് 31-നാണ് സിദ്ധാർഥയെ പുഴയിൽ ചാടിമരിച്ചനിലയിൽ കണ്ടെത്തിയത്. സിദ്ധാർഥയെ കാണാതായതിന് പിന്നാലെയാണ് കത്ത് പുറത്തായത്. കമ്പനി ഡയറക്ടർബോർഡ് അറിയാതെ ചില സാമ്പത്തിക…

Read More

സംസ്ഥാനത്ത് ഡിഫ്തീരിയ രോഗലക്ഷണം; 21 മെഡിക്കൽ വിദ്യാർത്ഥികൾ ആശുപത്രിയില്‍

ബെംഗളൂരു: സംസ്ഥാനത്ത് ഗുല്‍ബര്‍ഗയില്‍ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ 21 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ ആരംഭിച്ചെന്നും ഹോസ്റ്റലില്‍ താമസിക്കുന്ന 110 വിദ്യാര്‍ഥികളെയും 30 ജീവനക്കാരെയും പരിശോധിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

485 കോടി രൂപയുടെ ബിറ്റ്കോയിൻ സ്വന്തമാക്കാൻ മലയാളി യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി!!

ഡെഹ്റാഡൂൺ: 485 കോടി രൂപയുടെ ബിറ്റ്കോയിൻ സ്വന്തമാക്കാൻ മലയാളി യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മലപ്പുറം വടക്കൻ പാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂർ (25) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് പത്തോളം പേർ ചേർന്ന സംഘമാണെന്നും ഇവരെല്ലാം മലയാളികൾ ആണെന്നും ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി വ്യക്തമാക്കി. മർദ്ദനത്തിൽ പരിക്കേറ്റ ഷുക്കൂറിനെ ആശുപത്രിയിൽ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ആർഷാദ്, യാസിൻ, റിഹാബ്, മുനീഫ് എന്നിവരാണ്…

Read More
Click Here to Follow Us