“നൃത്തം ചെയ്യാനറിയാത്ത അഭിസാരിക”സ്ത്രീവിരുദ്ധ പരാമർശവുമായി മുൻ മുഖ്യമന്ത്രി; വിവാദം!

ബെംഗളൂരു : ജെഡിഎസ് കോൺഗ്രസ് സർക്കാരിൻറെ പതനത്തിനു പിന്നിൽ സിദ്ധരാമയ്യ ആണെന്നുള്ള ജെഡിഎസ് നേതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ വിവാദത്തിന് വിത്തിട്ടു.

“നൃത്തംചെയ്യാൻ അറിയാത്ത അഭിസാരിക ഈ വേദി നൃത്തത്തിന് പറ്റിയതല്ല” എന്നു പറയുന്നതുപോലെയാണ് ചിലരുടെ വിമർശനങ്ങൾ എന്ന പ്രതികരണമാണ് സിദ്ധരാമയ്യ കുരുക്കിയത്.

  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

സിദ്ധരാമയ്യ നടത്തിയത് അങ്ങേ അറ്റം സ്ത്രീവിരുദ്ധമായ പരാമർശം ആണ് എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ എങ്ങനെയാണ് കാണുന്നത് എന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്ന ബിജെപി എംപി കരന്തലജെ ആരോപിച്ചു.

എന്നാൽ താൻ ബിജെപിയാണ് ഉദ്ദേശിച്ചതെന്നും, ഇതൊരു നാടൻ പഴഞ്ചൊല്ലാണെന്നും വിവാദത്തെക്കുറിച്ച്  വിശദീകരിച്ച് രക്ഷപ്പെടാൻ ഒരുങ്ങി സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us