കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തടഞ്ഞു.

ബെംഗളൂരു : കന്നടയിലും അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട സൂപ്പർ ഹിറ്റ് സിനിമ കെ.ജി.എഫിന്റെ  രണ്ടാം ഭാഗം കർണാടക കോലാറി ലെ സയനൈഡ് ഹിൽസിൽ ചിത്രീകരിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റ്പരിസ്ഥിതിക്ക് ദോഷം ചെയ്യും എന്ന് ആരോപിച്ച് പ്രദേശവാസി സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഇത് . അതേസമയം ഇവിടെ ചിത്രീകരണം തീരാറായി എന്നും പ്രശ്നം നിയമപരമായി പരിഹരിച്ചശേഷം ശേഷിച്ച ഭാഗം ഷൂട്ടിങ്ങിനായി തിരിച്ചെത്തുമെന്നും നിർമ്മാതാവ് കാർത്തിക ഗൗഡ പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുള്ളൂ വൃക്ഷങ്ങൾ ഇല്ലാത്ത വ രണ്ട പ്രദേശമാണിത് എന്നും കൂട്ടിച്ചേർത്തു.…

Read More

“നൃത്തം ചെയ്യാനറിയാത്ത അഭിസാരിക”സ്ത്രീവിരുദ്ധ പരാമർശവുമായി മുൻ മുഖ്യമന്ത്രി; വിവാദം!

ബെംഗളൂരു : ജെഡിഎസ് കോൺഗ്രസ് സർക്കാരിൻറെ പതനത്തിനു പിന്നിൽ സിദ്ധരാമയ്യ ആണെന്നുള്ള ജെഡിഎസ് നേതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ വിവാദത്തിന് വിത്തിട്ടു. “നൃത്തംചെയ്യാൻ അറിയാത്ത അഭിസാരിക ഈ വേദി നൃത്തത്തിന് പറ്റിയതല്ല” എന്നു പറയുന്നതുപോലെയാണ് ചിലരുടെ വിമർശനങ്ങൾ എന്ന പ്രതികരണമാണ് സിദ്ധരാമയ്യ കുരുക്കിയത്. സിദ്ധരാമയ്യ നടത്തിയത് അങ്ങേ അറ്റം സ്ത്രീവിരുദ്ധമായ പരാമർശം ആണ് എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ എങ്ങനെയാണ് കാണുന്നത് എന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്ന ബിജെപി എംപി കരന്തലജെ ആരോപിച്ചു. എന്നാൽ താൻ ബിജെപിയാണ് ഉദ്ദേശിച്ചതെന്നും,…

Read More

പീനിയ വ്യവസായമേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളെ പിരിച്ചുവിട്ടും ഓവർടൈം ജോലി വെട്ടിക്കുറച്ചും പ്രവൃത്തിദിവസങ്ങളുടെ എണ്ണം കുറച്ചും കമ്പനികൾ..

ബെംഗളൂരു: പീനിയ വ്യവസായമേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളെ പിരിച്ചുവിട്ടും ഓവർടൈം ജോലി വെട്ടിക്കുറച്ചും പ്രവൃത്തിദിവസങ്ങളുടെ എണ്ണം കുറച്ചും കമ്പനികൾ. സാമ്പത്തികപ്രതിസന്ധി ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ ചെറുകിട വ്യവസായമേഖലയായ പീനിയയുടെ നട്ടെല്ലൊടിക്കുന്നു. 8000-ത്തിലേറെ ചെറുകിട കമ്പനികളുള്ള പീനിയയിലെ പകുതിയിലേറെ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമായേക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 15 ലക്ഷത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. വസ്ത്രം, ഇരുമ്പ് ഉത്‌പന്നങ്ങൾ, റബ്ബർ ഉത്‌പന്നങ്ങൾ, വാഹനങ്ങളുടെ ഘടകങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ നിർമിക്കുന്ന കമ്പനികളാണ് പീനിയയിൽ ഏറെയും. നടപ്പുസാമ്പത്തികവർഷത്തിന്റെ തുടക്കംമുതലാണ് പ്രതിസന്ധി അതിരൂക്ഷമായത്. നോട്ടുനിരോധനത്തിനുശേഷം പണത്തിന്റെ വിതരണത്തിലുണ്ടായ…

Read More

ഇത് അധ്യാപികയല്ല ‘റോബോട്ട്’; നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നത് റോബോട്ടുകൾ!!

ബെംഗളൂരു: അധ്യാപകരെപ്പോലെ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് റോബോട്ടുകൾ. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ, ഏഴുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ മുന്നൂറോളം വിദ്യാർഥികൾക്ക് ദിവസേന അഞ്ചു വിഷയങ്ങളിലാണ് യന്ത്രമനുഷ്യർ ക്ലാസെടുക്കുന്നത്. വിദ്യാർഥികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയുംചെയ്യുമെന്ന് ഇൻഡസ് ഇന്റർനാഷണൽ സ്കൂൾ ചീഫ് ഡിസൈൻ ഓഫീസർ വിഘ്‌നേഷ് റാവു പറഞ്ഞു. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള യന്ത്രമനുഷ്യർ സ്ത്രീവേഷത്തിലാണുള്ളത്. 45 കിലോഗ്രാമാണ് ഭാരം. ക്ലാസെടുക്കുമ്പോൾ മനുഷ്യരെപ്പോലെതന്നെ ആംഗ്യങ്ങളും കാണിക്കും. വിഘ്‌നേഷ് റാവുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനേഴംഗസംഘവുംചേർന്ന് മൂന്നു റോബോട്ടുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അധ്യാപകർ, പ്രോഗ്രാമർ, കണ്ടന്റ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, ഹാർഡ്‌വേർ…

Read More
Click Here to Follow Us