ഗണേശോൽസവമാഘോഷിക്കാൻ 1800 സ്പെഷൽ സർവ്വീസുകളുമായി കർണാടക ആർ.ടി.സി;കേരളത്തിലേക്ക് 16 സർവ്വീസുകൾ;8 സ്പെഷലുകളുമായി കേരള ആർ.ടി.സി.

ബെംഗളൂരു: വിനായക ചതുർഥി അവധി പ്രമാണിച്ച് ഇന്നും നാളെയുമായി ബംഗളൂരുവിൽ നിന്ന് നൂറുകണക്കിന് സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി.

എറണാകുളം(3) തൃശൂർ(5) പാലക്കാട്(3) കോഴിക്കോട്(2) കണ്ണൂർ(1) കോട്ടയം(2) എന്നിവിടങ്ങളിലേക്കാണ് നാളെ അധിക സർവീസുകൾ നടത്തുന്നത് .

കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും തമിഴ്നാട് ആന്ധ്ര തെലങ്കാന മഹാരാഷ്ട്ര ഗോവ സംസ്ഥാനങ്ങളിലുമായി 1800 സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്ന് കർണാടക ആർടിസി അറിയിച്ചു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

തിങ്കളാഴ്ചയാണ് വിനായകചതുർഥി എങ്കിലും യാത്രാ തിരക്ക് ഇന്നു തന്നെ ആരംഭിക്കും.

നാലോ അതിലധികമോ ടിക്കറ്റുകൾ ബുക്ക് ചെയ്താൽ അഞ്ച് ശതമാനവും മടക്ക ടിക്കറ്റ് ബുക്ക് ചെയ്താൽ 10 ശതമാനം നിരക്കിളവുണ്ട്.

അതേസമയം കേരള ആർടിസിയും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട് .

കണ്ണൂർ പയ്യന്നൂർ കോട്ടയം ആലപ്പുഴ തൃശ്ശൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരക്ക് അനുസരിച്ച് കൂടുതൽ സ്പെഷ്യൽ ഇന്നും നാളെയുമായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts