ഒരു ഇല സദ്യക്ക് 200 രൂപ മുതൽ 1350 രൂപ വരെ! നഗരത്തിൽ ഓണസദ്യ ലഭിക്കുന്ന ഹോട്ടലുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍. ഈ വർഷം 200 രൂപ മുതൽ 1350 രൂപ വരെ ഒരില ഓണസദ്യക്ക് വിവിധ ഭക്ഷണ ശാലകൾ ഈടാക്കുന്നുണ്ട്. മലയാളികളുടെ എണ്ണം നഗരത്തിൽ കൂടിയ തോട് കൂടി മലയാളികളുടെ മാത്രമായ ഉൽസവത്തിന്, ഓണത്തിന് നഗരത്തിൽ കൂടുതൽ ജന ശ്രദ്ധ ലഭിച്ചു തുടങ്ങിയതായി ആണ് മനസ്സിലാക്കാൻ കഴിയുന്നത്. മലയാളികളുടെ ഉടമസ്ഥതയിൽ അല്ലാത്ത ഹോട്ടലുകളും ഓണസദ്യ ഒരുക്കിത്തടങ്ങിയതിനോടൊപ്പം ഗരുഡ മാളും, ബിഗ് ബസാറും അടക്കമുള്ളവർ പ്രത്യേക…

Read More

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യത! മുൻകരുതൽ എടുത്തതായി സൈന്യം.

ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത എന്ന് സൈന്യം. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്.…

Read More

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ഐഎസ്ആര്‍ഒ

ബെംഗളൂരു: പ്രതീക്ഷ കൈവിടാതെ ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ് എന്നും ഐഎസ്ആര്‍ഒയുടെ വക്താവ് പറഞ്ഞു. ഓര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത് എന്നും ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. വിക്രം ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ പറയുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10…

Read More

കശ്മീരിൽ ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം!!

ബെംഗളൂരു: ജമ്മുകശ്മീരിൽ സ്ഥലംവാങ്ങി ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം. യോഗയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂറിസം കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു. കശ്മീരി ജനതയ്ക്ക് കർണാടകത്തെക്കുറിച്ചറിയാനും കശ്മീരിലേക്കുള്ള വിനോദസഞ്ചാരത്തിന് കന്നഡക്കാർക്ക് അവസരമൊരുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കശ്മീരിൽ വിനോദസഞ്ചാരകേന്ദ്രം ആരംഭിക്കാൻ മഹാരാഷ്ട്ര തീരുമാനിച്ചതിനുപിന്നാലെയാണ് കർണാടകവും ഇതേ മാതൃക സ്വീകരിക്കുന്നത്.

Read More

ആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!!

ബെംഗളൂരു: ആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!! ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ അവസാനനിമിഷത്തിൽ ആശയവിനിമയ ബന്ധം നഷ്ടമായ ലാൻഡറിനെ  ഓർബിറ്റർ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്റർ ഉപയോഗിച്ച് ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. ലാൻഡറിന്റെ തെർമൽ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നാണു കരുതുന്നത്. ഇടിച്ചിറങ്ങിയതിലൂടെ ലാൻഡറിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഇരുണ്ട ദക്ഷിണധ്രുവത്തിൽ ചിത്രം കിട്ടാൻ…

Read More

ഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് സന്തോഷ വാർത്ത;മെട്രോ അടുത്ത വർഷം മുതൽ ഓടിത്തുടങ്ങും;2021ൽ വൈറ്റ് ഫീൽഡ് ലൈനും തയ്യാറാകും;ഇത് മുഖ്യമന്ത്രിയുടെ ഉറപ്പ്;നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ.

ബെംഗളൂരു: സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൊണ്ട് ശ്രദ്ധ ലഭിക്കാതെ പോയതിനാൽ നിർമ്മാണ വേഗത കുറഞ്ഞ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ട്രെയിൻ സർവീസ് അടുത്തവർഷത്തോടെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് അടുത്തവർഷവും വൈറ്റ് ഫീൽഡിലേക്ക് 2021 ഓടെയും മെട്രോ യാഥാർഥ്യമാക്കും. രണ്ടാഴ്ചയ്ക്കിടെ ഒരു തവണയെങ്കിലും ബാംഗ്ലൂരിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുമെന്ന് യെദ്യൂരപ്പ പറഞ്ഞു. നിലവിൽ മൈസൂർ റോഡ് – ബയപ്പനഹള്ളി (പർപ്പിൾ ലൈൻ), യെലച്ചനഹള്ളി-നാഗസാന്ദ്ര (ഗ്രീൻ ലൈൻ)…

Read More

ബെംഗളൂരുവിൽ നിന്ന് പിറവത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: നഗരത്തിൽ നിന്ന് പിറവത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം. കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണംവിട്ട് ഡിെൈവഡിറിലേക്ക് ഇടിച്ചുകയറിയത്. പിറവം ഡിപ്പോയിലെ കണ്ടക്ടർ എൽദോ പി. ബാബുവിന് (40) പരിക്കേറ്റു. യാത്രക്കാർക്ക് പരിക്കില്ല. ബസിന്റെ ഗ്ലാസിൽ തലയിടിച്ചാണ് എൽദോക്ക് പരിക്കേറ്റത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു കെ.എസ്.ആർ.ടി.സി. ബസുകളിൽ ബത്തേരിയിലും അവിടെനിന്ന് പ്രത്യേക ബസിൽ പിറവത്തുമെത്തിച്ചു. ശനിയാഴ്ച വൈകീട്ട് 7.15-ഓടെ നഞ്ചൻകോടിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് പിറവത്തേക്ക് പോകുകയായിരുന്ന…

Read More

ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസിന്റെ ലഗേജ് വാതിലിൽ തട്ടി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.

ബെംഗളൂരു : കേരള എസ് ആർ ടി സി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി യുവതി മരിച്ചു. കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്. കോഴിക്കോട് മൈസൂർ ദേശീയപാത കടന്നു പോകുന്ന നാഗരംചാലിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ബസിന്റെ വാതിൽ തുറന്ന് വശത്തേക്ക് തള്ളിനിൽക്കുകയായിരുന്നു. വാതിൽ തട്ടി തെറിച്ചു വീണ യുവതിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാരുടെ…

Read More

ഓൺലൈൻ വഴി മദ്യവിൽപ്പനക്ക് അനുമതി നൽകുമെന്ന വാർത്ത തെറ്റ്!

ബെംഗളൂരു: ഓൺലൈൻ വഴി  സംസ്ഥാനത്ത് മദ്യവില്പന അനുമതി നൽകാൻ സർക്കാരിന് പദ്ധതി ഇല്ലെന്ന് എക്സൈസ് മന്ത്രി എച്ച് നാഗേഷ്. അനുമതി നൽകുമെന്ന് പ്രചാരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് വനാതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ മദ്യ വിൽപ്പന നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മദ്യവില്പന അനുമതി നൽകുമെന്ന് മന്ത്രി യുടെ പ്രസ്താവനയ്ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് മന്ത്രി നേരിട്ട് വിശദീകരണം നൽകിയത്. സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു ഇത്തരമൊരു പദ്ധതി സർക്കാരിന് അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Read More

ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ബെംഗളൂരു: ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പി.ക്കെതിരേ ആരോപണമുന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരിൽനിന്നുള്ള സമ്മർദം കാരണമാണ് ശശികാന്ത് രാജിവെച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബി.ജെ.പി. അധികാരത്തിലിരിക്കുമ്പോൾ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയാണ്. അതുകാരണമാണ് ശശികാന്ത് സെന്തിൽ രാജിവെച്ചതെന്ന് കോൺഗ്രസ് എം.എൽ.സി. ഇവാൻ ഡിസൂസ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ശശികാന്ത് സെന്തിൽ വിശദീകരണം നൽകിയെങ്കിലും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി. സർക്കാരിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. പാർട്ടി കൊടികളുമായി ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യം…

Read More
Click Here to Follow Us