ബെംഗളൂരു: ഓൺലൈൻ വഴി സംസ്ഥാനത്ത് മദ്യവില്പന അനുമതി നൽകാൻ സർക്കാരിന് പദ്ധതി ഇല്ലെന്ന് എക്സൈസ് മന്ത്രി എച്ച് നാഗേഷ്.
അനുമതി നൽകുമെന്ന് പ്രചാരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് വനാതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ മദ്യ വിൽപ്പന നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മദ്യവില്പന അനുമതി നൽകുമെന്ന് മന്ത്രി യുടെ പ്രസ്താവനയ്ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് മന്ത്രി നേരിട്ട് വിശദീകരണം നൽകിയത്.
സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു ഇത്തരമൊരു പദ്ധതി സർക്കാരിന് അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.