കടുവ ഇതുവരെ കടിച്ചു കൊന്നത് 2 ഗ്രാമീണരെ;നരഭോജിയെപ്പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്.

ബെംഗളൂരു : ഗുണ്ടൽപേട്ടിൽ കർഷകനെ കടിച്ചുകൊന്ന കടുവയെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. വെടിവെച്ചോ കെണിയിൽ കുരുക്കിയോ പിടികൂടാനാണ് വനംവകുപ്പ് ശ്രമം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തോട് ചേർന്ന കിടക്കുന്ന ഗോപാലസ്വാമി ബെട്ട ചൗഡഹള്ളി  ഗ്രാമത്തിലെ ശിവലിംഗപ്പ (60) ആണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്  മരിച്ചത്. കാലികളെ മേയ്ക്കാൻ പോയ ശിവലിംഗപ്പയെ കടുവ ആക്രമിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ വേർപെട്ട നിലയില്‍ മൃതദേഹം പിറ്റേ ദിവസം രാവിലെയാണ് കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തിൽ മരിക്കുന്ന രണ്ടാമത്തെയാൾ ആണ് ശിവലിംഗപ്പ. മുൻപ് കർഷകനായ ശിവമാദയ്യ കടുവയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ രോഷാകുലരായ…

Read More

റെയ്ഡിനു പിന്നാലെ മുൻ ഉപമുഖ്യമന്ത്രി ഡോ:ജി.പരമേശ്വരയുടെ പി.എ.യെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുൻ കെപിസിസി അദ്ധ്യക്ഷനുമായ ജി പരമേശ്വരയുടെ പി എ ആത്മഹത്യ ചെയ്ത നിലയിൽ.  രമേഷ് കുമാറാണ് മരിച്ചത്. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിന്റെ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇയാളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകൾ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്തെന്നാണ് വിവരം. റെയ്ഡിൽ കണക്കിൽപ്പെടാത്ത 100 കോടിയിലധികം രൂപയുടെ വരുമാനം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് രമേഷ് കുമാറിനെ…

Read More

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം!!

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം. എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വരവുവെക്കുന്നതിന് ബാങ്ക് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിയമം ബാധകമാണ്. ഐഎംപിഎസ്, യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് ബാങ്ക്…

Read More

ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം; തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ അപ്പീല്‍ നല്‍കി

ഉലാന്‍ഉദെ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി ഇതോടെ സ്വന്തമാക്കി. 1-4 നാണ് മേരി ചാകിരൊഗ്ലുവിനോട് തോറ്റത്. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്. എന്നാൽ മേരി…

Read More

തിരുച്ചിറപ്പള്ളി ജൂവലറിയിൽനിന്ന് 13 കോടി വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവം; മുഖ്യപ്രതി ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി

ബെംഗളൂരു: തിരുച്ചിറപ്പള്ളി ലളിത ജൂവലറിയിൽനിന്ന് 13 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവത്തിലെ മുഖ്യപ്രതി തിരുവാരൂർ മുരുകൻ (46) ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി. ഇയാൾക്കെതിരേ കർണാടകത്തിലും കേസുകളുണ്ട്. കേസന്വേഷിക്കുന്ന പോലീസ് സംഘം മുരുകനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കവർച്ചസംഘത്തിലെ മറ്റൊരു പ്രതിയും മുരുകന്റെ ബന്ധുവുമായ സുരേഷ് കഴിഞ്ഞദിവസം തിരുവണ്ണാമലയിലെ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇരുവരും ചേർന്നാണ് ജൂവലറിയിൽ മോഷണം നടത്തിയതെന്നാണ് പോലീസിന്റെ അനുമാനം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ജൂവലറിയുടെ ഭിത്തി തുരന്ന് കവർച്ചസംഘം ആഭരണങ്ങൾ കടത്തിയത്. ഇതിൽ അഞ്ച് കിലോ സ്വർണം പോലീസിന്…

Read More

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

ബെംഗളൂരു : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് ടാക്സി ഡ്രൈവർമാർ കൊള്ളയടിക്കപ്പെട്ടു. യാത്രക്കാർ എന്ന വ്യാജേന വിളിച്ചുവരുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈലും പണവും തട്ടിയ സംഭവം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് നടന്നത്. ഹൊസൂർ റോഡിലെ കുഡലു ഗേറ്റിന് സമീപം രാത്രി 12:30ന് ബൈക്കുമായി എത്തിയ ധനേശ്വറിനെ (37) മൂന്നുപേർ ചേർന്ന് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 1200 രൂപ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ മൊബൈൽ ഫോൺ പവർ ബാങ്ക് എന്നിവ തട്ടിയെടുത്ത ശേഷം എടിഎം കാർഡ് പിൻ നമ്പർ ചോദിച്ചു മർദ്ദിക്കുകയും ഇതുപയോഗിച്ച്…

Read More

നഗരത്തിൽ കന്നഡ ബോർഡുണ്ടെങ്കിൽമാത്രം വ്യാപാര ലൈസൻസ്; കന്നഡ ഭാഷയിൽ വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിക്കണം!

ബെംഗളൂരു: നഗരത്തിൽ കന്നഡ ബോർഡുള്ള കടകൾക്കുമാത്രം ലൈസൻസ് നൽകാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.). കന്നഡയിൽ ബോർഡ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുകയോ പുതുക്കിനൽകുകയോ ചെയ്യില്ലെന്ന് ബി.ബി.എം.പി. മേയർ എം. ഗൗതംകുമാർ അറിയിച്ചു. കന്നഡ ഭാഷയിൽ വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിക്കണം. ബോർഡുകളിൽ മറ്റു ഭാഷകൾ ആകാമെങ്കിലും പ്രഥമ പരിഗണന കന്നഡയ്ക്കായിരിക്കണമെന്നാണ് നിർദേശം. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നുമുതൽ നടപ്പാക്കാനാണ് തീരുമാനം. കെട്ടിടനിർമാണച്ചട്ടപ്രകാരം വാണിജ്യസമുച്ചയങ്ങളിലും കടകളിലും സ്ഥാപിക്കുന്ന ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലരും ഇതു പാലിക്കുന്നില്ല. അതിനാലാണ്…

Read More

മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമൺ മൊബിലിറ്റി കാർഡ് യാഥാർഥ്യമാകുന്നു!!

ബെംഗളൂരു: മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമൺ മൊബിലിറ്റി കാർഡ് യാഥാർഥ്യമാകുന്നു. അടുത്തവർഷം ജനുവരി ആദ്യത്തോടെ യാത്രക്കാർക്ക് ഈ കാർഡ് നൽകാനാണ് നീക്കം. ഇതിനുമുമ്പായി കാർഡിന്റെ ട്രയൽ റൺ നടത്താനുള്ള ഒരുക്കത്തിലാണ് എജൻസികളെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അജയ് സേത്ത് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ മജസ്റ്റിക്, ബൈയപ്പനഹള്ളി സ്റ്റേഷനുകളിൽ നാലുവീതം ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ(എ.എഫ്.സി.) ഗേറ്റുകൾ സ്ഥാപിക്കും.

Read More
Click Here to Follow Us