കടുവ ഇതുവരെ കടിച്ചു കൊന്നത് 2 ഗ്രാമീണരെ;നരഭോജിയെപ്പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്.

ബെംഗളൂരു : ഗുണ്ടൽപേട്ടിൽ കർഷകനെ കടിച്ചുകൊന്ന കടുവയെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്.

വെടിവെച്ചോ കെണിയിൽ കുരുക്കിയോ പിടികൂടാനാണ് വനംവകുപ്പ് ശ്രമം.

ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തോട് ചേർന്ന കിടക്കുന്ന ഗോപാലസ്വാമി ബെട്ട ചൗഡഹള്ളി  ഗ്രാമത്തിലെ ശിവലിംഗപ്പ (60) ആണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്  മരിച്ചത്.

കാലികളെ മേയ്ക്കാൻ പോയ ശിവലിംഗപ്പയെ കടുവ ആക്രമിക്കുകയായിരുന്നു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ശരീരഭാഗങ്ങൾ വേർപെട്ട നിലയില്‍ മൃതദേഹം പിറ്റേ ദിവസം രാവിലെയാണ് കണ്ടെത്തുന്നത്.

ഒരാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തിൽ മരിക്കുന്ന രണ്ടാമത്തെയാൾ ആണ് ശിവലിംഗപ്പ.

മുൻപ് കർഷകനായ ശിവമാദയ്യ കടുവയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ രോഷാകുലരായ ഗ്രാമീണർ ചൗഡഹളളിയിൽ റോഡ് ഉപരോധിച്ചിരുന്നു.

കടുവയുടെ അക്രമണത്തിൽ മരിച്ച ശിവലിംഗപ്പയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബന്ദിപ്പൂർ കടുവാസങ്കേതം ഡയറക്ടർ ബാലചന്ദ്രൻ പറഞ്ഞു.

20 വളർത്തു മൃഗങ്ങളെ കൊന്ന് തിന്ന കടുവയെ പിടികൂടാൻ ക്യാമറ കഴിഞ്ഞദിവസം സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts