നഗരത്തിലെ സാധാരണക്കാര്‍ കാത്തിരുന്ന പ്രത്യേക ബസ് പാത യഥാര്‍ത്ഥ്യമാകുന്നു! 20 മുതല്‍ പരീക്ഷണ ഓട്ടം ഔട്ടര്‍ റിംഗ് റോഡില്‍.

ബെംഗളൂരു: തിരക്കേറിയ പാതകളിൽ ബി.എം.ടി.സി. ബസുകൾക്ക് മാത്രമായി പ്രത്യേക പാതകൾ നിർമിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ 20 മുതൽ നടപ്പാക്കും.

ഔട്ടർ റിങ്‌ റോഡിലാണ് 3.5 മീറ്റർ വീതിയിൽ പ്രത്യേകപാത വേർതിരിച്ച് സർവീസ് നടത്തുന്നത്. നവംബർ ഒന്നുമുതൽ ഇതേ പാതയിലൂടെ കൂടുതൽ ബസുകൾ ഓടിത്തുടങ്ങും.

പരീക്ഷണ ഓട്ടത്തിലൂടെ പദ്ധതിയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനുശേഷമായിക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നത്.

20 കിലോമീറ്ററിലാണ് പാതയൊരുക്കുക. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നതോടെ യാത്രക്കാർ ബി.എം.ടി.സി. ബസുകളെ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ബസുകൾക്ക് പ്രത്യേക പാതകൾ നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്.

  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

നിലവിൽ പരമാവധി 10- 12 കിലോമീറ്റർ വേഗതയിലാണ് ഈ റൂട്ടിലൂടെ ബസ് ഓടുന്നത്. ബി.എം.ടി.സി.ക്ക് മാത്രാമായി പ്രത്യേകപാത വരുന്നതോടെ ഇത് 20 കിലോമീറിനുമുകളിലാകും. ഇതോടെ കൂടുതൽ യാത്രക്കാർ ബസുകളെ ആശ്രയിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഔട്ടർ റിങ്‌ റോഡിലൂടെ വിവിധ ഭാഗങ്ങളിലേക്കായി 768 ബസുകളാണ് ദിവസവും സർവീസ് നടത്തുന്നത്.

സർജാപുര റോഡ്, ഹൊസൂർ റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ബെല്ലാരി റോഡ്, ബെന്നാർഘട്ട റോഡ്, കനകപുര റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഓഫ് കോർഡ് റോഡ്, തുമകുരു റോഡ് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ബസ് പാതകൾ നിർമിക്കും.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

3.5 മീറ്റർ വീതിയിയിൽ ഡിവൈഡറുകൾ ഉപയോഗിച്ചായിരിക്കും ഇത്തരം പാതകളൊരുക്കുക. അതേസമയം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയുടെ വീതിയിൽ കുറവുണ്ടാകില്ല. ഇതിനുവേണ്ടി ഫുട്പാത്തുകൾ പുനഃക്രമീകരിക്കും.

അത്യാവശ്യഘട്ടളിൽ ആംബുലൻസുകൾക്കും ഈ പാതയിലൂടെ കടന്നുപോകാം. മറ്റു വാഹനങ്ങൾക്ക് കർശനവിലക്ക് പാതയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ട്രാഫിക് പോലീസുകാരെയും ഇവിടെ നിയോഗിക്കും. കൂടുതൽ സി.സി. ക്യാമറകൾ സ്ഥാപിച്ച് തത്സമയം നിരീക്ഷിക്കാനും പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽ ചൂടിന് ശമനമേകാൻ 'പാവപ്പെട്ടവന്റെ ഫ്രിഡ്ജ്'; മൺപാത്ര വിപണി സജീവമാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us