തിരുച്ചിറപ്പള്ളി ജൂവലറിയിൽനിന്ന് 13 കോടി വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവം; മുഖ്യപ്രതി ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി

ബെംഗളൂരു: തിരുച്ചിറപ്പള്ളി ലളിത ജൂവലറിയിൽനിന്ന് 13 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവത്തിലെ മുഖ്യപ്രതി തിരുവാരൂർ മുരുകൻ (46) ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി.

ഇയാൾക്കെതിരേ കർണാടകത്തിലും കേസുകളുണ്ട്. കേസന്വേഷിക്കുന്ന പോലീസ് സംഘം മുരുകനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കവർച്ചസംഘത്തിലെ മറ്റൊരു പ്രതിയും മുരുകന്റെ ബന്ധുവുമായ സുരേഷ് കഴിഞ്ഞദിവസം തിരുവണ്ണാമലയിലെ കോടതിയിൽ കീഴടങ്ങിയിരുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഇരുവരും ചേർന്നാണ് ജൂവലറിയിൽ മോഷണം നടത്തിയതെന്നാണ് പോലീസിന്റെ അനുമാനം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ജൂവലറിയുടെ ഭിത്തി തുരന്ന് കവർച്ചസംഘം ആഭരണങ്ങൾ കടത്തിയത്. ഇതിൽ അഞ്ച് കിലോ സ്വർണം പോലീസിന് കണ്ടെത്താനായി.

കേസിൽ ആദ്യം പിടിയിലായ തിരുവാരൂർ സീരാത്തോപ്പ് സ്വദേശി മണികണ്ഠനിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ള പ്രതികളിലേക്ക് അന്വേഷണസംഘമെത്തിയത്. തുടർന്ന് സുരേഷിന്റെ അമ്മ കനകവല്ലിയെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts