ബെംഗളൂരു : തന്റെ നേതാവ് അഴിമതിക്കേസിൽ അറസ്റ്റ് ചെയപ്പെടുകയോ മറ്റെന്തെങ്കിലും കാരണത്താൽ സംഘടനകൾ ബന്ദ് പ്രഖ്യാപിക്കുകയോ ചെയ്യുമ്പോൾ ഒരു സാധാരണ പ്രവർത്തകൻ ആദ്യം ചെയ്യുന്നത്, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി.ബസിന് കല്ലെറിയുകയോ തച്ചു തകർക്കുകയോ തീയിടുകയോ ആണ്, അതേ സമയം ആ ബസുകൾ വാങ്ങിയതും ഇനി തകർത്ത ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തുനതും താനടക്കം ഉള്ളവർ നൽകുന്ന നികുതിയാൽ നിന്നാണ് എന്ന് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തിടത്തോളം അവൻ ഒരു വെറും സാധാരണ അണിയായി തുടരുകയും ചെയ്യും, തന്റെ നികുതിയിൽ നിന്ന് വാങ്ങിയ വാഹനം സ്വയം തച്ചുതകർക്കുന്നതിലും വലിയ…
Read MoreDay: 14 September 2019
സൂക്ഷിക്കുക! നഗരത്തിൽ ഡെങ്കിപ്പനി പകരുന്നത് വിമാനവേഗത്തിൽ! സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 10000 കവിഞ്ഞു!
ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10000 കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.നഗരത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബെംഗളൂരു നഗര ജില്ലയിൽ മാത്ര 6515 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.2018ൽ ഇത് 4427 ആയിരുന്നു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ദക്ഷിണ കന്നട ജില്ലയിലെ ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണം 948 ആണ്. ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് 8 പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
Read Moreഒടുവിൽ പരാതികൾ ഫലംകണ്ടു; അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കുടുങ്ങി ജയനഗര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്!!
ബെംഗളൂരു: ഒടുവിൽ പരാതികൾ ഫലംകണ്ടു; അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കുടുങ്ങി ജയനഗര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്!! ജയനഗര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 2.7 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൂടാതെ സ്മാര്‍ട് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും എസിബി പിടികൂടിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയെ തുടര്‍ന്നാണ് എസിബി റെയ്ഡ് നടത്തിയത്.
Read More“സർഗ്ഗധാരയുടെ പുതുകാലം,പുതുകവിത”
സർഗ്ഗധാര സാംസ്കാരിക സമിതിയുടെ, “പുതുകാലം പുതുകവിത”, പ്രസിഡന്റ് ശാന്താ മേനോന്റെ അധ്യക്ഷതയിൽ നടന്നു. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ Dr. സോമൻ കടലൂർ, വിഹ്വലതയും വിസ്ഫോടനവും സൃഷ്ടിച്ചുകൊണ്ടാണ്, പുത്തൻകവിത മലയാളക്കരയിലാകെ അലയടിക്കുന്നതെന്നും, എന്നാൽ സമൂഹത്തിലെ അസ്വസ്ഥതകൾ അതിശക്തമായി പ്രതിഫലിക്കുന്നത് അവഗണിക്കപ്പെട്ടവരുടെയും അകറ്റിനിർത്തപ്പെട്ടവരുടെയും കവിതകളിലാണ് എന്നും സ്വന്തം കവിതകളുടെ ഓളങ്ങൾ മുറിച്ചുനീക്കി, രണ്ടു ഡസനിലേറെ കവികളുടെ അമ്പതോളം പുതുകവിതകൾ ഓർമ്മയിൽ നിന്നും അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ICUഎന്ന ഹ്രസ്വചിത്രം പ്രദർശ്ശി പ്പിച്ചു.സെക്രട്ടറി ശ്രീജേഷ് സ്വാഗതവും, വിഷ്ണുമംഗലം കുമാർ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. പി.കൃഷ്ണകുമാർ സോമൻ കടലൂരിന് ഉപഹാരം നൽകി.വിജയൻ,ആചാരി,…
Read Moreഡെക്കാൾ കൾചറൽ സൊസൈറ്റി പൂക്കള മൽസരം നടത്തി.
ബെംഗളൂരു :ഡെക്കാൻ കൾചറൽ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പൂക്കളമത്സരത്തിൽ ആയുഷ് ബി നായർ ഒന്നാം സ്ഥാനവും റീജ പ്രേമരാജൻ രണ്ടാം സ്ഥാനവും ആഷാ രാജൻ മൂന്നാം സ്ഥാനവും നേടി. ഡി.സി. എസ് പ്രവർത്തക സമിതിക്കു വേണ്ടി സെക്രട്ടറി ജി. ജോയ് അറിയിച്ചു. +91 9845185326 www.deccanculturalsociety.com
Read Moreവരുന്നു നഗരശിൽപി”നാട പ്രഭു കെമ്പെഗൗഡ”യുടെ കൂറ്റൻ പ്രതിമ.
ബെംഗളൂരു : “നാട പ്രഭു ” എന്നറിയപ്പെടുന്ന നഗര ശില്പി കെംപെ ഗൗഡയോടുള്ള ആദരസൂചകമായി നഗരത്തിൽ അദ്ദേഹത്തിൻറെ കൂറ്റൻ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യെദ്യൂരപ്പ. http://bangalorevartha.in/archives/4213 ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലാണ് പ്രതിമ സ്ഥാപിക്കുക. 12 മീറ്റർ വരെ ഉയരമുള്ള ഒട്ടേറെ പ്രതിഭകൾ നഗരത്തിലെ പലയിടങ്ങളിലായി നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ നാലിടങ്ങളിൽ കെംപെ ഗൗഡ ടവറുകളും ഉണ്ട്. അതേസമയം വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണ ചെലവ്, ഉയരം എന്നിവ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കെംപെ ഗൗഡ വികസന അതോറിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു.വിനോദ സഞ്ചാരികൾക്ക്…
Read More