ബെംഗളൂരു : തന്റെ നേതാവ് അഴിമതിക്കേസിൽ അറസ്റ്റ് ചെയപ്പെടുകയോ മറ്റെന്തെങ്കിലും കാരണത്താൽ സംഘടനകൾ ബന്ദ് പ്രഖ്യാപിക്കുകയോ ചെയ്യുമ്പോൾ ഒരു സാധാരണ പ്രവർത്തകൻ ആദ്യം ചെയ്യുന്നത്, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി.ബസിന് കല്ലെറിയുകയോ തച്ചു തകർക്കുകയോ തീയിടുകയോ ആണ്, അതേ സമയം ആ ബസുകൾ വാങ്ങിയതും ഇനി തകർത്ത ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തുനതും താനടക്കം ഉള്ളവർ നൽകുന്ന നികുതിയാൽ നിന്നാണ് എന്ന് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തിടത്തോളം അവൻ ഒരു വെറും സാധാരണ അണിയായി തുടരുകയും ചെയ്യും, തന്റെ നികുതിയിൽ നിന്ന് വാങ്ങിയ വാഹനം സ്വയം തച്ചുതകർക്കുന്നതിലും വലിയ വിരോധാഭാസമില്ലല്ലോ?
പൊതുജനം കഴിഞ്ഞ 3 വർഷമായി വിവിധ പ്രതിഷേധ പരിപാടികൾക്കിടയിൽ തച്ചു തകർത്തതും തീയിട്ടതുമായ ബസുകളുടെ പ്രദർശനമാണ് മജസ്റ്റിക് ബസ് സ്റ്റാന്റിൽ കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായപ്പോൾ നശിപ്പിച്ച ബസുകളുടെ ശേഖരവും ഇതിൽ ഉണ്ട്.
പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക, എന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ഉദ്ദേശം.
കഴിഞ്ഞ 3 വർഷത്തിൽ ട്രിപ്പ് മുടക്കം മൂലം മാത്രം കെ.എസ് .ആർ.ടി.സിയുടെ നഷ്ടം 20 കോടി രൂപയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.