ബെംഗളൂരു : ചിക്കമഗളൂരുവിലെ തരികെരെ താലൂക്കിൽ പുണ്ടനഹള്ളി ഗേറ്റിന് സമീപം കുടലൂരു ഗേറ്റിൽ ദേശീയ പാത 206 ൽ കർണാടക ആർ.ടി.സി.ബസും എസ്.ആർ.എസ് ട്രാവൽസിന്റെ സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് ബസുകളിലേയും ഡ്രൈവർമാർ മരിച്ചു. 28 യാത്രക്കാർക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്, ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് പോകുകയായിരുന്ന കർണാടക സാരിഗെ ബസ് ബെളഗാവിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന എസ്.ആർ.എസ് ബസുമായാണ് കൂട്ടിയിടിച്ചത്.
Read MoreDay: 5 September 2019
വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത;ദൂത് സാഗർ വെളളച്ചാട്ടം കാണാൻ ഇനി തീവണ്ടിയിൽ പോകാം!
ബെംഗളൂരു : ചെന്നൈ എക്സ്പ്രസ് അടക്കം നിരവധി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കർണാടക ഗോവ അതിർത്തിയിൽ സഞ്ചാരികളുടെ മനം കവരുന്ന ദൂത് സാഗർ വെള്ളച്ചാട്ടത്തിനു മുന്നിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ ഉള്ള നീക്കവുമായി ദക്ഷിണ പശ്ചിമ റെയിൽവേ. ബെളഗാവി-വാസ്കോ ട്രെയിൻ ആണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കുക .വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2016 വരെ ചില ട്രെയിനുകൾ ഇവിടെ നിർത്തിയിരുന്നെങ്കിലാം ചില സാങ്കേതിക കാരണങ്ങളാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
Read Moreട്രോളര്‍മാരെ ട്രോളി രാഹുല്‍ ഗാന്ധി!!
ന്യൂഡല്‍ഹി: അധ്യാപക ദിനത്തില്‍ സോഷ്യല്‍ മീഡിയ ട്രോളന്മാരെ ട്രോളി വയനാട് എംപി രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ക്കും ചില അജണ്ടകളുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും കുശാഗ്ര ബുദ്ധിയുള്ള, തെറ്റായ പ്രചരണ തന്ത്രങ്ങളുള്ള രാഷ്ട്രീയ ഉപദേശകര്‍ക്കും നന്ദി പറയുകയാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. താൻ കരുത്താർജിച്ചതിനു പിന്നിൽ വിമർശകർക്കും എതിരാളികൾക്കുമുള്ള സംഭാവനകൾ സ്മരിച്ചാണ് രാഹുൽ അധ്യാപകദിനാശംസ നേർന്നത്. ‘അധ്യാപകദിനത്തിൽ, ഇത്രയും കാലത്തിനിടെ ഞാൻ പാഠങ്ങളുൾക്കൊണ്ട എല്ലാവർക്കും നന്ദി. സോഷ്യൽ മീഡിയ ട്രോളുകൾ, അജണ്ടയുള്ള ചില മാധ്യമപ്രവർത്തകർ,…
Read Moreവിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മീരാ നന്ദന്‍!
കുറച്ചു നാളുകളായി ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു താരമാണ് മീരാ നന്ദന്‍. അതൊന്നും തന്നെ ബാധിക്കുകയില്ലെന്ന് വ്യക്തമാക്കികൊണ്ട് ചുട്ടമറുപടി നല്‍കുകയാണ് താരം ചെയ്യുന്നത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി തന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയാണ് മീര ഇപ്പോള്‍ മാത്രമല്ല ചിത്രത്തിന്‍റെ ചുവടെ അടിക്കുറിപ്പായി നിങ്ങളുടെ മുന്‍വിധികള്‍ എന്നെ ബാധിക്കില്ലെന്ന് കുറിക്കാനും താരം മറന്നില്ല. മീരയ്ക്ക് പിന്‍തുണയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര…
Read Moreഅവന്‍ എനിക്ക് മകനെപ്പോലെ… “മുഖത്തടി” ന്യായീകരിച്ച് സിദ്ദരാമയ്യ!!
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തില്‍ വച്ച് സഹായിയുടെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ. സഹായിയോടുള്ള അടുപ്പകൂടുതല്‍ കൊണ്ടാണ് അടിച്ചതെന്നും അവന്‍ തനിക്ക് മകനെപ്പോലെയാണെന്നുമായിരുന്നു സിദ്ദരാമയ്യ നല്‍കിയ വിശദീകരണം. “നദാനഹള്ളി രവി എനിക്ക് മകനെപ്പോലെയാണ്. ഏറെ വര്‍ഷങ്ങളായി അവന്‍ എനിക്കൊപ്പമാണ്. അവന്‍റെ മാര്‍ഗനിര്‍ദേശിയായി ഞാന്‍ ഉണ്ടാവാറുണ്ട്. വാത്സല്യത്തോടെ തന്നെ ഞാന്‍ എന്‍റെ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച അവസരങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇതും അത്തരത്തില്‍ തന്നെയാണ്”, എന്നായിരുന്നു സിദ്ദരാമയ്യയുടെ വിശദീകരണം. സഹായിയെ അടിച്ച സംഭവം വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത…
Read Moreകനത്ത മഴയിൽ മുങ്ങി മുംബൈ നഗരം; വിമാനങ്ങൾ റദ്ധാക്കി
മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായുള്ള മഴക്കെടുതിയില്‍ 2 പേര് മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്. എന്നാല്‍ 2 ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, 2 ദിവസത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ മൂലം ഗതാഗതം ഗതാഗതം തടസ്സപ്പെട്ടു. നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ,…
Read Moreഭാര്യക്ക് സ്നേഹം വളർത്തു മൃഗങ്ങളോട്: 17 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിൽ നിന്ന് മോചനം തേടി ഭർത്താവ് കോടതിയിൽ.
ബെംഗളൂരു :വളർത്തുമൃഗങ്ങളോടുള്ള ഭാര്യയുടെ അതിയായ സ്നേഹം കാരണം തന്നെ പരിഗണിക്കുന്നില്ല എന്ന് ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിനൊരുങ്ങുന്നു. ജയനഗർ സ്വദേശികളായ ദമ്പതികളാണ് 17 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചന ഹർജിയുമായി കുടുംബ കോടതിയിൽ എത്തിയത്. 2002 വിവാഹിതരായ സമയത്ത് താമസസ്ഥലത്ത് പൂച്ചകളെയും പട്ടികളെയും ഭാര്യ പരിപാലിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ ഭാര്യക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞെന്നും കൂടുതൽ സമയവും വളർത്തുമൃഗങ്ങൾക്കൊപ്പം ആണെന്നുമാണ് ഭർത്താവിൻറെ പരാതി. ഭർത്താവിൻറെ പരസ്ത്രീ ബന്ധം മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് തന്നെ കുറ്റപ്പെടുത്തുന്നതും ഭാര്യയുടെ വാദം ഇവർക്ക് 16 വയസ്സുള്ള ഒരു മകളുണ്ട്.
Read Moreകാത്തിരിപ്പിന് വിരാമം, ഓണത്തിന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ;നാളെയും 9നും കൊച്ചുവേളിയിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനിന്റെ റിസർവേഷൻ തുടങ്ങി.
ബെംഗളൂരു : വൈകിയെങ്കിലും കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കൊച്ചുവേളിയിലേക്ക് ഓണം സ്പെഷൽ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. നാളെയും 9നും വൈകീട്ട് 3:40 ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന തത്കാൽ സ്‌പെഷൽ ( 06557) അടുത്ത ദിവസം രാവിലെ 6.50 ന് കൊച്ചു വേളിയിലെത്തും. കെആർ പുരം സേലം ഈറോഡ് തിരുപ്പൂർ കോയമ്പത്തൂർ പാലക്കാട് തൃശൂർ ആലുവ എറണാകുളം നോർത്ത് കോട്ടയം ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നൂർ കായങ്കുളം കൊല്ലം എന്നിവിടങ്ങളാണ് സ്റ്റോപ്പ് അനുവദിച്ചത്. Onam Special on 10.09.2019 pic.twitter.com/yxXafJVlKg — @GMSouthernrailway (@GMSRailway)…
Read More