വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മീരാ നന്ദന്‍!

കുറച്ചു നാളുകളായി ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു താരമാണ് മീരാ നന്ദന്‍. അതൊന്നും തന്നെ ബാധിക്കുകയില്ലെന്ന് വ്യക്തമാക്കികൊണ്ട് ചുട്ടമറുപടി നല്‍കുകയാണ് താരം ചെയ്യുന്നത്.

തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി തന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയാണ് മീര ഇപ്പോള്‍ മാത്രമല്ല ചിത്രത്തിന്‍റെ ചുവടെ അടിക്കുറിപ്പായി നിങ്ങളുടെ മുന്‍വിധികള്‍ എന്നെ ബാധിക്കില്ലെന്ന് കുറിക്കാനും താരം മറന്നില്ല.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

 

 

മീരയ്ക്ക് പിന്‍തുണയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര ഇപ്പോള്‍.

നേരത്തെ ഒരു ചുവന്ന ഫ്രോക്ക് ധരിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന്‍റെ ഇറക്കം കുറഞ്ഞുപോയിയെന്ന്‍ പറഞ്ഞ് ഒരുപാട് വിമര്‍ശനങ്ങള്‍ മീരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അന്നും വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് താരം മറുപടി നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts