ട്രോളര്‍മാരെ ട്രോളി രാഹുല്‍ ഗാന്ധി!!

ന്യൂഡല്‍ഹി: അധ്യാപക ദിനത്തില്‍ സോഷ്യല്‍ മീഡിയ ട്രോളന്മാരെ ട്രോളി വയനാട് എംപി രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ക്കും ചില അ‍ജണ്ടകളുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും കുശാഗ്ര ബുദ്ധിയുള്ള, തെറ്റായ പ്രചരണ തന്ത്രങ്ങളുള്ള രാഷ്ട്രീയ ഉപദേശകര്‍ക്കും നന്ദി പറയുകയാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. താൻ കരുത്താർജിച്ചതിനു പിന്നിൽ വിമർശകർക്കും എതിരാളികൾക്കുമുള്ള സംഭാവനകൾ സ്മരിച്ചാണ് രാഹുൽ അധ്യാപകദിനാശംസ നേർന്നത്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

‘അധ്യാപകദിനത്തിൽ, ഇത്രയും കാലത്തിനിടെ ഞാൻ പാഠങ്ങളുൾക്കൊണ്ട എല്ലാവർക്കും നന്ദി. സോഷ്യൽ മീഡിയ ട്രോളുകൾ, അജണ്ടയുള്ള ചില മാധ്യമപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ എന്നിവരടക്കം എല്ലാവർക്കും. അവരുടെ ക്രൂരമായ അമ്പുകളും വ്യാജ പ്രചാരവേലകളും കോപവും എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. അവ എന്നെ കൂടുതൽ കരുത്തനാക്കി.’ – രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts