കാത്തിരിപ്പിന് വിരാമം, ഓണത്തിന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ;നാളെയും 9നും കൊച്ചുവേളിയിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനിന്റെ റിസർവേഷൻ തുടങ്ങി.

ബെംഗളൂരു : വൈകിയെങ്കിലും കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കൊച്ചുവേളിയിലേക്ക് ഓണം സ്പെഷൽ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

നാളെയും 9നും വൈകീട്ട് 3:40 ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന തത്കാൽ സ്‌പെഷൽ ( 06557) അടുത്ത ദിവസം രാവിലെ 6.50 ന് കൊച്ചു വേളിയിലെത്തും.

കെആർ പുരം സേലം ഈറോഡ് തിരുപ്പൂർ കോയമ്പത്തൂർ പാലക്കാട് തൃശൂർ ആലുവ എറണാകുളം നോർത്ത് കോട്ടയം ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നൂർ കായങ്കുളം കൊല്ലം എന്നിവിടങ്ങളാണ് സ്റ്റോപ്പ് അനുവദിച്ചത്.

തിരിച്ചുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് 7 നും 10 നും ഉച്ചയ്ക്ക് 12:50 നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ നാലിന് കെ ആർ പുരത്ത് എത്തും കൊല്ലം കായംകുളം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം എറണാകുളം നോർത്ത് ആലുവ തൃശ്ശൂർ പാലക്കാട് കോയമ്പത്തൂർ തിരുപ്പൂർ ഈറോഡ് സേലം എന്നിങ്ങനെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ട്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ഒരു സെക്കൻഡ് എസി, രണ്ട് തേഡ് എസി 16 സ്ലീപ്പർ കോച്ചുകൾ 2 ജനറൽ കമ്പാർട്ട്മെന്റുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിൽ ഉള്ളത്. റിസർവേഷൻ ആരംഭിച്ചുകഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts