കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടാൻ ആവശ്യം അംഗീകരിച്ച് റെയിൽവേ ബോർഡ്; പദ്ധതി നടപ്പിലാക്കുമോ? വിശദാംശങ്ങൾ

ബെംഗളൂരു : മംഗളുരു വഴിയുള്ള കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ്‌ (16511/16512) കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ബോർഡ്‌ നൽകിയ അനുമതി പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി ആശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് ദക്ഷിണ കന്നഡയിലെ ബി.ജെ.പി. എം.പി നളീൻകുമാർ കട്ടീൽ.

മംഗളുരു വരെ ഉണ്ടായിരുന്ന ട്രെയിൻ കണ്ണൂരിലേക്ക് നീട്ടിയതോടെ ദക്ഷിണ കന്നഡ, ഹാസൻ ജില്ലകളിലെ സ്റ്റേഷനുകളിൽ നിന്നുള്ള സ്ലീപ്പർ റിസർവേഷൻ ടിക്കറ്റ് ക്വോട്ട റെയിൽവേ വെട്ടിക്കുറച്ചു.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഇത് വീണ്ടും കുറഞ്ഞു. യാത്രയക്ലേശം രൂക്ഷമായ ബെംഗളൂരു – മംഗളുരു റൂട്ടിൽ തീരദേശവാസികളുടെ സമ്മർദ്ദഫലമായാണ് 2007-ൽ യാശ്വന്തപുരയിൽ നിന്ന് മൈസൂരു വഴി മംഗളൂരുവിലേക്ക് രാത്രി ട്രെയിൻ അനുവദിച്ചത്.

പിന്നീട് കേന്ദ്ര സഹമന്ത്രിയായിരുന്ന അന്തരിച്ച ഇ. അഹമ്മദ് ആണ് കണ്ണൂരിലേക്ക് അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts