5 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ട് കിട്ടണം;ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞു.

ബെംഗളൂരു: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ 25 കാരനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ആളുകൾ ഞായറാഴ്ച രാത്രി വൈകി സഞ്ജയ് നഗർ പോലീസ്സ്റ്റേഷനിൽ ഒത്തുകൂടി.

വടക്കൻ ബെംഗളൂരു പരിസരത്ത് ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ പോലീസ് ശ്രമിക്കവെ രോഷാകുലരായ ആൾകൂട്ടം ചൂടേറിയ വാദപ്രതിവാദങ്ങളിലേക്ക് കടന്നു. പെൺകുട്ടിയുടെ ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു.

പ്രതിഷേധക്കാരിൽ ചിലർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി, പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. “ഞങ്ങൾ അവനെ ഒരു പാഠം പഠിപ്പിക്കും,” എന്ന് അവർ അലറി വിളിച്ചു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ആൾക്കൂട്ടത്തെ അറിയിച്ചു.

പ്രതി പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും ജോലി തേടി ബെംഗളൂരുവിലെത്തിയെന്നും പോലീസ് വൃത്തങ്ങൾപറഞ്ഞു. നോർത്ത് പോലീസ് ഡിവിഷന്റെ അധീനതയിലുള്ള പെൺകുട്ടിയുടെ കുടുംബത്തിന്റെ തൊട്ടടുത്താണ്അയാൾ താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. പെൺകുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts