അമിതമായ മൊബൈല്‍ ഉപയോഗം ചൂണ്ടി കാണിച്ച് പിതാവ് ശകാരിച്ചു;കൌമാരക്കാരന്‍ ജീവനൊടുക്കി.

ബെംഗളൂരു: അമിതമായ മൊബൈല്‍ ഉപയോഗത്തെ കുറിച്ച് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് കൌമാരക്കാരന്‍ ആത്മഹത്യ ചെയ്തു.

പാനത്തൂര്‍ മെയിന്‍ റോഡിന് സമീപം താമസിക്കുന്ന ഹരിസിങ്ങിന്റെ മകന്‍  ഗോപാല്‍ സിംഗ്(15) ആണ് തൂങ്ങി മരിച്ചത് ,ഏഴുവര്‍ഷം മുന്‍പ് നേപ്പാളില്‍ നിന്നും നഗരത്തില്‍ വന്ന ഹരിസിംഗ്  ഒരു പി ജി യില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തു വരികയായിരുന്നു,തൊട്ടു പിന്നില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

തുടര്‍ച്ചയായി മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന മകനോട് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് പിതാവ് മൊബൈല്‍ ഫോണ്‍ വാങ്ങി തന്റെ കയ്യില്‍ വച്ചു,ഏകദേശം ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം.

വൈകീട്ട് പി ജി യിലെ ഒരു മുറിയുടെ ചാവി മാത്രം കാണാനില്ലത്തതിനാല്‍ ആ മുറിയില്‍ പോയി നോക്കുമ്പോള്‍ കുട്ടി ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ആണ് കണ്ടത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

മാറാത്തഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts