ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം വൈകീട്ട് മൂന്നിന് തുടങ്ങും. ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ ചരിത്രത്തിനൊപ്പം മഴയും പ്രധാന വില്ലനാണ്. എന്നാൽ ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടം.
ഐ.പി.എല്ലിനും അന്താരാഷ്ട്ര മത്സരങ്ങൾക്കുമിടയിൽ ഇടവേള വേണമെന്ന ലോധ സമിതി നിർദേശമനുസരിച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം ഇത്ര നീണ്ടത്. പരിക്കിലായിരുന്ന കേദാർ ജാദവും വിജയ് ശങ്കറുമെല്ലാം സുഖം പ്രാപിച്ചതോടെ ഇന്ത്യൻ ടീം പൂർണസജ്ജമായി. ഏതുതരത്തിലുള്ള ടീം കോമ്പിനേഷനും ഇന്ത്യ തയ്യാറാണെന്ന് ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല. ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഢനിശ്ചയത്തിലാണ് കോലിയും സംഘവും
കളത്തിലിറങ്ങുന്നത്.
ലോകറാങ്കിങ്ങിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ, കിരീട സാധ്യതയുള്ള ടീം എന്ന മേൽവിലാസത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഏകദിന റാങ്കിങ്ങിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെട്ട ബാറ്റിങ് നിര. ഒപ്പം, ശിഖർ ധവാനും ധോനിയുമുണ്ട്. ബൗളർമാരിൽ ഒന്നാം റാങ്കിലുള്ള ജസ്പ്രീത് ബുംറയ്ക്കൊപ്പംം ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരുൾപ്പെട്ട പേസ് വിഭാഗവും അതിശക്തം. കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും നയിക്കുന്ന സ്പിൻ വിഭാഗത്തിൽ ഓൾറൗണ്ട് മികവുമായി രവീന്ദ്ര ജഡേജയുമുണ്ട്.
പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും. മൂന്ന് പേസർമാരെ കളിപ്പിക്കുകയാണെങ്കിൽ സ്പെഷലിസ്റ്റ് സ്പിന്നറായി ഒരാൾ മാത്രമേ ഇലവനിലുണ്ടാകൂ. രണ്ടാമനായി സ്പിൻ ഓൾറൗണ്ടർ സ്ഥാനത്ത് രവീന്ദ്ര ജഡേജയും കേദാർ ജാദവും മത്സരിക്കും. ഇലവനിൽ രണ്ട് സ്പിന്നർമാർ വേണമെന്ന് തീരുമാനിച്ചാൽ ഭുവി, ഷമി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും.
രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെയാണ് ഇന്ത്യയുടെ ആദ്യ പ്രതീക്ഷകള്‍. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ ആശങ്കപ്പെടുത്തുന്നത്. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ തന്നെ പരീക്ഷിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ വിജയ് ശങ്കറിനെയും നാലാം നമ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നീണ്ട ടൂര്‍ണമെന്റ് ആയതിനാല്‍ ആദ്യ മത്സരത്തില്‍ അല്‍പ്പം റിസ്‌ക് എടുക്കാനും ടീം മാനേജ്‌മെന്റ് തീരുമാനിച്ചേക്കാം. മധ്യനിരയിലെ എല്ലാ പ്രതീക്ഷകളും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഐപിഎല്ലിലും തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരത്തിലും മിന്നി തിളങ്ങി വിമര്‍ശകരുടെ വായ അടപ്പിച്ചാണ് ധോണി എത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.